Latest News

ഇശലിന്റെ രാപകലുകള്‍ക്ക് വിട; ജില്ലാ സാഹിത്യോത്സവ് കാസര്‍കോട് ആറാമതും കിരീടം ചൂടി

ഹൊസങ്കടി:[www.malabarflash.com] ഇശലിന്റെ പെരുന്നാളൊരുക്കി അതിര്‍ത്തി ഗ്രാമത്തിന് ഉത്സവഛായ പകര്‍ന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി. തുടര്‍ച്ചയായ ആറാമതും 556 പോയിന്റ് നേടി കാസര്‍കോട് ഡിവിഷന്‍ കലാകിരീടത്തില്‍ മുത്തമിട്ടു. മഞ്ചേശ്വരം ഡിവിഷന്‍ രണ്ടും ഉദുമ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. കാസര്‍കോട് ഡിവിഷനിലെ ഹൈദര്‍ അലി പര്‍ളാഡം കലാപ്രതിഭയുമായി.

പത്ത് വേദികളിലായ് ആയിരത്തോളം പ്രതിഭകളാണ് രണ്ട് ദിനങ്ങള്‍ നീണ്ട നിന്ന സാഹിത്യോത്സവിനെത്തിയത്.
സമാപന സമ്മേളനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം ആലികുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സന്ദേശ പ്രഭാഷണം നടത്തി. 

ജേതാക്കളായ കാസര്‍കോട് ഡിവിഷന് എസ് വൈ എസ് ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫിയും സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവവും ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു. അല്‍ ബിശാറ ചെയര്‍മാന്‍ മൂസല്‍ മദനി തലക്കി, അശ്‌റഫ് സഅദി ആരിക്കാടി, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, തോക്കെ മുമ്മദ് സഖാഫി അവാര്‍ഡുകള്‍ സമ്മാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും അസീസ് സഖാഫി നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.