കുറ്റിക്കോല്‍:[www.malabarflash.com] കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ സെക്രട്ടറി ബംഗളൂരുവില്‍ പിടിയിലായതായി സൂചന.
ബന്തടുക്കയിലെ പ്രഭാകരനാ(60)ണ് പിടിയിലായത്. 2013നും 2015നുമിടയില്‍ ബാങ്ക് സെക്രട്ടറിയായിരിക്കെ പ്രഭാകരന്‍ 42 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കേസ്. ബാങ്ക് ഭരണസമിതി പ്രസിഡണ്ട് സി. പവിത്രന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കാസര്‍കോട് ജില്ലാ ബാങ്കില്‍ നിന്നുള്ള വിഹിതം ബാങ്കിലടക്കാതെ തിരിമറി നടത്തി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രഭാകരനെ ബന്ധുവീടുകളിലും മറ്റും പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ബംഗളൂരുവില്‍ ഉണ്ടെന്ന് വിവരം ലഭിച്ച് അങ്ങോട്ട് പോയ പോലീസ് സംഘം ചൊവ്വാഴ്ചയാണ് പ്രഭാകരനെ പിടിച്ചത്.


No comments:
Post a Comment