പയ്യന്നൂര്‍:[www.malabarflash.com] പയ്യന്നൂരില്‍ സഹകരണ ബാങ്കിയെ നിയമന അഴിമതിക്കെതിരെ പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് പ്രദേശിക നേതാക്കളുടെ മര്‍ദ്ദനം. അഴിമതി ആരോപിച്ച് ബാങ്ക് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് നേതാക്കളും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് രാവിലെ അനിശ്ചിതകാല സമരം ആരംഭിച്ചത്. അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി കോഴ വാങ്ങി നിയമനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. ബാങ്കിനു മുന്നില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ കോണ്‍ഗ്രസുകാര്‍ പാഞ്ഞടുക്കുകയും കസേര ഉള്‍പ്പെടെയുള്ളവ എടുത്ത് ആക്രമിക്കുകയുമായിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ അടികൊണ്ട് നിലത്തുവീണു. ചില പ്രവര്‍ത്തരെ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.
പയ്യന്നൂര്‍ പോലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. പരുക്കേറ്റ രണ്ടുപേരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടായെങ്കിലും ബാങ്കിനു മുന്നില്‍ സമരം തുടരുകയാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment