കൊച്ചി:[www.malabarflash.com] സുഹൃത്തിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സീരിയല്‍ കാമറാമാന്റെ മൊബൈല്‍ ഫോണില്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിമാരുടെയും ഡാന്‍സര്‍മാരുടെയും അശ്ലീല രംഗങ്ങള്‍.
കഴിഞ്ഞദിവസമാണ് സിനിമാ സീരിയല്‍ കാമറമാനായ ചേരാനെല്ലൂര്‍ സ്വദേശി ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയെ വീട്ടിലെത്തി കയറിപ്പിടിക്കാന്‍ ശ്രമിച്ചതിനും അശ്ലീലം സംസാരിച്ചതിനുമായിരുന്നു ഇയാള്‍ പിടിയിലായത്.
സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുള്ള ഷിബു പലപ്പോഴായി ബാലികയുടെ രഹസ്യ ഭാഗങ്ങളില്‍ തൊടുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
കുട്ടി തയ്യാറാവാതെ വന്നപ്പോള്‍ ബാത്‌റൂമില്‍ കുളിക്കുന്ന വീഡിയോ തന്റെ മൊബൈലിലുണ്ട് എന്ന് ഭീഷണിപ്പെടുത്തി. അത് ഇന്റര്‍നെറ്റില്‍ അടക്കം പ്രദര്‍ശിപ്പിക്കും എന്നും ഷിബു പറഞ്ഞു.
നിരന്തരമായ ഷിബുവിന്റ ഭീഷണികള്‍ സഹിക്കാന്‍ ആവാതെ നടന്ന കാര്യങ്ങള്‍ കുട്ടി അമ്മയോട് പറയുകയായിരുന്നു. അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
സീരിയലിലും സിനിമയിലും നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജൂണിയര്‍ നടിമാരുടെ അശ്ലീലവീഡിയോകളാണ് മൊബൈലിലുള്ളതില്‍ ഏറെയും. സീരിയലുകളില്‍ പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്ന ചില നടിമാരുടെ മോശം ചിത്രങ്ങളും ഷിബുവില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.
ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. സിനിമയില്‍ ജോലി ചെയ്യുന്ന വനിത ഡാന്‍സ് ആര്‍ട്ടിസ്റ്റുകളുമായി ഇയാള്‍ക്ക് നല്ല ബന്ധമുള്ളതായും ഇതുമായി ബന്ധപെട്ടു ചില ഇടപാടുകള്‍ ഇയാള്‍ക്കുള്ളതായും പോലീസ് സംശയിക്കുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment