കോട്ടയം:[www.malabarflash.com] മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയും വാഴക്കുളം മണിയന്തടം പനവേലില്‍ അനിധരന്റെ മകളുമായ നന്ദനയാണ് (17) അഞ്ചു ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ ശേഷം ശനിയാഴ്ച പുലര്‍ച്ചെ 12.40ന് മരണത്തിനു കീഴടങ്ങിയത്.
സ്‌കൂള്‍ പ്രിന്‍സിപ്പലില്‍ നിന്നുണ്ടായ പെരുമാറ്റത്തില്‍ മനംനൊന്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് നന്ദന മൊഴി നല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രിന്‍സിപ്പലിനെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ രണ്ടിനു പരീക്ഷയ്ക്കു വിദ്യാര്‍ഥികള്‍ ഹാളില്‍ പ്രവേശിക്കുന്ന സമയത്ത്, മൊബൈല്‍ ഫോണുണ്ടോ എന്നറിയാന്‍ അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിച്ചിരുന്നു. പരിശോധനയില്‍ നന്ദനയുടെ ബാഗില്‍നിന്ന് ഒരു കത്തു ലഭിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നന്ദനയെ ഓഫിസില്‍ വിളിച്ചുവരുത്തി മറ്റ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തില്‍ കത്തിലെ ഉള്ളടക്കം പരാമര്‍ശിച്ചു സംസാരിച്ചുവെന്നാണു പരാതി.
സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയശേഷം നന്ദന മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ ഈ സമയം ആളില്ലായിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നന്ദനയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കുശേഷം മൂന്നിനാണു നന്ദനയെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്. തലവഴി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതിനാല്‍ തലയോട്ടിക്കു കാര്യമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച ആദ്യ രണ്ടു ദിനങ്ങളില്‍ ബോധമുണ്ടായിരുന്നു. ഈ സമയത്ത് ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ട് എത്തി മൊഴി രേഖപ്പെടുത്തി.
പ്രിന്‍സിപ്പലിന്റെ പെരുമാറ്റം തനിക്ക് അപമാനമുണ്ടാക്കിയെന്നും ഇതില്‍ മനം നൊന്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നുമാണ് നന്ദന മൊഴി നല്‍കിയത്. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. തുടര്‍ന്നു മരുന്നുകളോടും പ്രതികരിക്കാതെ വന്നു.
ഭക്ഷണമോ വെള്ളമോ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെയും പൊള്ളല്‍ ബാധിച്ചിരുന്നതിനാല്‍ അണുബാധയുമേറ്റു. നന്ദനയുടെ പിതാവ് അനിധരന്‍ നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പലിനെതിരെ വാഴക്കുളം പോലീസ് കേസെടുത്തിരുന്നു.
ലേഖയാണ് നന്ദനയുടെ അമ്മ. നയന സഹോദരിയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment