ചാലക്കുടി: [www.malabarflash.com] പോലീസ് പരിശോധനക്കിടെ വാഹനമിടിച്ച് ചാലക്കുടി എ.എസ്.ഐക്ക് പരിക്കേറ്റു. ചാലക്കുടി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ എന്‍.എ. രാമകൃഷ്ണനാണ് (55) പരിക്കേറ്റത്.
ഇദ്ദേഹത്തിന്റെ കാലൊടിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ 3.30ന് എലിഞ്ഞിപ്രയില്‍ വെച്ചാണ് അപകടം. അതിരപ്പിള്ളി ഭാഗത്തുനിന്ന് നാല് മോട്ടോര്‍ സൈക്കിളുകളില്‍ വന്ന എട്ടുപേരടങ്ങുന്ന കൗമാരക്കാരുടെ സംഘമാണ് അപകടത്തിന് കാരണം.
ഇവരെ കൈകാണിച്ച പോലീസ് സംഘത്തെ ഇടിച്ചുവീഴ്ത്തി കടന്നുപോകുകയായിരുന്നു. എ.എസ്.ഐ ഇടിയേറ്റ് റോഡില്‍ വീണു. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടി. 16 വയസ്സില്‍ താഴെയുള്ളവരായിരുന്നു സംഘത്തില്‍ ഏഴുപേരും. അതിനാല്‍, ഇവരുടെ പേരില്‍ കേസെടുത്തിട്ടില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment