Latest News

തലസ്ഥാനത്ത് രാത്രി ട്രെയിനിറങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അറസ്റ്റില്‍


തിരുവനന്തപുരം: [www.malabarflash.com] നഗരത്തില്‍ രാത്രി ട്രെയിനിറങ്ങിയ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മാനഭംഗപ്പെടുത്തിയെ കേസില്‍ കാട്ടാക്കട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തൂങ്ങാംപാറ മാവുവിള സീയോണ്‍ മന്ദിരത്തില്‍ സാം ജെ.വല്‍സലനാണ് (സൂസന്‍ –36) അറസ്റ്റിലായത്. പാലക്കാട് ഹേമാംബികാ നഗര്‍ പോലീസ് കാട്ടാക്കടയില്‍വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് പ്രതി.

പാലക്കാട്ടെ അഗതിമന്ദിരത്തില്‍ അന്തേവാസിയായ ഇരുപതുകാരിയാണു മാനഭംഗത്തിനിരയായത്. ഇക്കഴിഞ്ഞ പതിനാറിനാണ് സംഭവം. ഹേമാംബികാ നഗര്‍ പോലീസ് നല്‍കുന്ന വിവരമിങ്ങനെ: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവ് പറഞ്ഞതനുസരിച്ച് പാലക്കാട് നിന്നു ട്രെയിന്‍ കയറി രാത്രി ഒന്‍പതോടെയാണ്  പെണ്‍കുട്ടി തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ യുവാവിനെക്കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്റെ പുറത്തു നിര്‍ത്തിയിട്ടിരുന്ന സാം ജെ.വല്‍സലന്റെ ഓട്ടോയില്‍ കയറി യുവാവിന്റെ മേല്‍വിലാസം നല്‍കി അവിടെയെത്തിക്കാന്‍ ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍കരയിലേക്കുള്ള വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ സാം പെണ്‍കുട്ടിയെ  നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

തിരുവനന്തപുരം റെയില്‍വേ പോലീസ് പാലക്കാട്ടെത്തിച്ച പെണ്‍കുട്ടി പിന്നീട് ആത്മഹത്യയ്ക്കു ശ്രമിച്ചു. തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. അമ്മ മരണമടയുകയും മകളെ ഉപദ്രവിച്ചതിന് പിതാവ് ജയിലിലാവുകയും ചെയ്തതോടെയാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി പാലക്കാട്ടെ അഗതിമന്ദിരത്തിലെത്തുന്നത്. ഓട്ടോ ഡ്രൈവറെക്കുറിച്ചു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഹേമാംബികാ നഗര്‍ സിഐ സി.പ്രേമാനന്ദകൃഷ്ണന്‍, എസ്‌ഐ രഞ്ജിത് കെ.വിശ്വനാഥന്‍, സിപിഒമാരായ പി.പ്രഷോബ്, ജയമോന്‍, സതീശന്‍, റിയാസുദ്ദീന്‍, സതീശന്‍, രാമകൃഷ്ണന്‍, വനിതാ സിപിഒ ഷൈലജ എന്നിവരാണ് സാം ജി.വല്‍സനെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു. മോഷണം, പിടിച്ചുപറി, ആക്രമണം തുടങ്ങി ഒട്ടേറെ കേസുകളിലും സാം ജെ.വല്‍സന്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.