Latest News

വിവരങ്ങള്‍ ചോര്‍ന്നു; രാജ്യത്ത് 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു


ഡെല്‍ഹി: [www.malabarflash.com] സുരക്ഷാ വീഴ്ച കണക്കിലെടുത്ത് ബാങ്കുകള്‍ ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ ബ്ലോക് ചെയ്തു. എസ്ബിഐ, എച്ച്ഡി എഫ്‌സി, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസി ഐസിഐ ബാങ്കുകളാണ് സുരക്ഷാ കാരണം മുന്‍നിര്‍ത്തി എടിഎം കാര്‍ഡുകള്‍ ബ്ലോക് ചെയ്തിരിക്കുന്നത്.

എടിഎം കാര്‍ഡുകളും, എടിഎം മെഷീനുകളും നിര്‍മ്മിക്കുന്ന ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വ്വീസ് കമ്പനിയില്‍ നിന്നും കാര്‍ഡുകളുടെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് നാഷണല്‍ പേയ്‌മെന്റ കോര്‍പ്പറേഷന്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് 32 ലക്ഷത്തോളം കാര്‍ഡുകള്‍ പിന്‍വലിച്ചിരിക്കുന്നത്. 26 ലക്ഷം വിസ/മാസ്റ്റര്‍ കാര്‍ഡുകളും ആറ് ലക്ഷം റുപേ കാര്‍ഡുകളും ബ്ലോക് ചെയ്തിട്ടുണ്ട്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.25 ലക്ഷത്തോളം കാര്‍ഡുകള്‍ നേരത്തെ ബ്ലോക് ചെയ്തിരുന്നു. സംശയമുള്ള ആറു ലക്ഷം കാര്‍ഡുകള്‍ മാറ്റി നല്‍കാന്‍ എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്. മിക്ക ബാങ്കുകളും രഹസ്യ നമ്പറുകള്‍ മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിന്‍ നമ്പര്‍ ഇല്ലാതെ നടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര ഇടപാടുകളും വിലക്കിക്കഴിഞ്ഞു. എടിഎം യന്തങ്ങളില്‍ ചില ഉപകരണങ്ങള്‍ വച്ചും മറ്റുവഴികളിലും രഹസ്യ നമ്പറുകള്‍ ചോര്‍ത്തുന്നുണ്ട്.

കൂടാതെ കാര്‍ഡുകളില്‍ രഹസ്യ നമ്പറുകള്‍ ചേര്‍ക്കുന്ന സമയത്തും ചോരുന്നുണ്ടെന്നാണ് ബാങ്കുകളുടെ സംശയം.

കാര്‍ഡുകള്‍ ബ്ലോക്കായവര്‍ എത്രയും പെട്ടെന്ന് ബാങ്കുകളില്‍ എത്തി പുതിയ കാര്‍ഡിന് അപേക്ഷ നല്‍കണം. പുതിയതായി ചിപ്പ് കാര്‍ഡുകളായിരിക്കും നല്‍കുകയെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. കേരളത്തിനകത്തും വിദേശത്തും ഉപയോഗിച്ചിരുന്ന എടിഎം കാര്‍ഡുകളും ബ്ലോക്കാക്കിയിട്ടുണ്ട്. അമേരിക്ക, ചൈന എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഇടപാടുകാരുടെ പണം നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. ഇതാണ് ബാങ്കുകള്‍ പെട്ടന്ന് നടപടിയെടുക്കാന്‍കാരണം.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.