ന്യൂഡല്‍ഹി: [www.malabarflash.com] ഭര്‍ത്താവിന് ഭാര്യ മറ്റു കാരണങ്ങളൊന്നുമില്ലാതെ ദീര്‍ഘകാലം ശാരീരികബന്ധം നിഷേധിക്കുന്നത് മാനസികപീഡനത്തിന് തുല്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതിന്റെയടിസ്ഥാനത്തില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കാമെന്നും ഡല്‍ഹി ഹൈക്കോടതി വിധിച്ചു.
നാലര വര്‍ഷമായി ശാരീരികബന്ധം നിഷേധിക്കുന്ന ഭാര്യക്കെതിരെ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ മേല്‍ക്കുരയ്ക്കു കീഴില്‍ കഴിഞ്ഞ് മറ്റ് ശാരീരികപ്രശ്‌നങ്ങളൊന്നുമില്ലാതെ ഭര്‍ത്താവിന് ലൈംഗികബന്ധം നിഷേധിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജഡ്ജിമാരായ പ്രദീപ് നന്ദ്രജോഗ്, പ്രതിഭാ റാണി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
വിചാരണവേളയില്‍ ഭാര്യ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ പരാതി 1955ലെ ഹിന്ദു വിവാഹനിയമത്തിന് വിരുദ്ധമാണെന്നു കാണിച്ച് കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.2001 നവംബറില്‍ വിവാഹിതരായ ദമ്പതിമാര്‍ക്ക് പത്തും ഒമ്പതും വയസ്സുള്ള രണ്ട് മക്കളാണുള്ളത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment