Latest News

മന്ത്രി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചു; വകുപ്പുമാറ്റവും പരിഗണനയില്‍

തിരുവനന്തപുരം:[www.malabarflash.com] ബന്ധുനിയമന വിവാദത്തില്‍ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ഇക്കാര്യം അറിയിച്ചത്.

പാര്‍ട്ടി പറയുന്നതിനു മുന്‍പേ രാജിവയ്ക്കാന്‍ തയാറാണെന്നും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കില്ലെന്നും ജയരാജന്‍ കോടിയേരിയെ അറിയിച്ചുവെന്നാണ് സൂചന.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തി. ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്നാണഅ ഘടകക്ഷികളായ ജനതാദളിന്റെയും എന്‍സിപിയുടെയും ആവശ്യം. ജയരാജനെതിരെ സിപിഐയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

എന്നാല്‍ മന്ത്രിസ്ഥാനത്തുനിന്നു ജയരാജനെ മാറ്റാതെ വകുപ്പു മാത്രം മാറ്റുന്ന കാര്യവും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. ദ്രുതപരിശോധന കൊണ്ടുമാത്രം രാജിവയ്‌ക്കേണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ സംഘടനാതലത്തിലുള്ള നടപടിക്കു കേന്ദ്രകമ്മിറ്റിക്കു ശുപാര്‍ശ നല്‍കാനും ആലോചനയുണ്ട്. ജയരാജനു പകരം മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ. ബാലന് വ്യവസായ വകുപ്പ് നല്‍കാനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.