Latest News

#കത്തിതാഴെഇടടാ കൊലപാതക രാഷ്ട്രീയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് പ്രചരണം


കോഴിക്കോട്: [www.malabarflash.com] കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് പ്രതിഷേധം. #കത്തിതാഴെഇടടാ എന്ന ഹാഷ്ടാഗ് പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കൊലപാതകങ്ങള്‍ക്കെതിരായ സ്റ്റാറ്റസിനൊപ്പമാണ് കത്തിതാഴെഇടടാ എന്ന ഹാഷ്ടാഗ്. മലയാളികളുടെ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയിട്ടുണ്ട്.

രാഷ്ട്രീയ വൈര്യത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറാകണമെന്നാണ് പ്രതിഷേധ പോസ്റ്റുകളിലെ ആകെ സന്ദേശം. രാഷ്ട്രീയത്തിന് വേണ്ടി കൊല്ലും കൊലയും നടത്തുന്നവര്‍ സ്വന്തം കുടുംബത്തിന് മാത്രമാണ് നഷ്ടമെന്ന് തിരിച്ചറിയണമെന്നും സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പറയുന്നു.

കത്തി താഴെ ഇടടാ എന്നത് കിരീടം എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണ്. മോഹന്‍ലാലിന്റെ കഥാപാത്രത്തോട് തിലകന്‍ പറയുന്നതാണ് ഈ സംഭാഷണം.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.