Latest News

കുണ്ടംകുഴിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് അരകിലോ സ്വര്‍ണവും നാല് കിലോ വെള്ളിയും കവര്‍ന്നു

കുണ്ടംകുഴി:[www.malabarflash.com] കുണ്ടംകുഴിയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ മുറിച്ച് അകത്തുകടന്ന് അരകിലോ സ്വര്‍ണവും നാല് കിലോ വെള്ളിയും കവര്‍ന്നു. ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. അശോകന്‍ നായരുടെ സുമംഗലി ജ്വല്ലേഴ്‌സിലാണ് കവര്‍ച്ച നടന്നത്.

ചൊവ്വാഴ്ച രാവിലെ 5.15ന് തൊട്ടടുത്ത പള്ളിയിലേക്ക് നിസ്‌കാരത്തിന് പോകുന്നവരാണ് ജ്വല്ലറിയുടെ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടത്. വിവരം ജ്വല്ലറി ഉടമയായ അശോകനെ അറിയിച്ചു. അശോകന്‍ ഉടന്‍ പൊലീസിന് വിവരം കൈമാറി.
സ്വര്‍ണത്തിന് 14 ലക്ഷം രൂപയും വെള്ളിക്ക് 1.60 ലക്ഷം രൂപയും വിലമതിക്കുമെന്ന് അശോകന്‍ പറഞ്ഞു. വൈദ്യുത കട്ടര്‍ ഉപയോഗിച്ചാണ് ഷട്ടര്‍ മുറിച്ചതെന്ന് സംശയിക്കുന്നു. ജ്വല്ലറിക്കകത്ത് രണ്ട് ലോക്കറുകളാണുണ്ടായിരുന്നത്. വലിയ ലോക്കര്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. മിനി ലോക്കര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ച് അതിനുള്ളിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയുമാണ് കവര്‍ന്നത്.
മാല, നെക്ലേസ്, വള, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടതില്‍ കൂടുതലും.
കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, ആദൂര്‍ സി.ഐ സിബിതോമസ്, എസ്.ഐ ടി.കെ മുകുന്ദന്‍ എന്നിവര്‍ ജ്വല്ലറിയില്‍ എത്തി പരിശോധനക്ക് നേതൃത്വം നല്‍കി.
ഡോഗ് സ്‌ക്വാഡ് ജ്വല്ലറിയില്‍ തെളിവെടുപ്പ് നടത്തി.
ജ്വല്ലറിയില്‍ നിന്നും മണപിടിച്ച പോലീസ്‌ നായ പരിസരത്ത് ഏറെ നേരം ചുറ്റി നടന്നു. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തിവരുന്നു. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഉച്ചയോടെ എത്തി അന്വേഷണത്തിന് മേല്‍നോട്ടം നല്‍കി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.