Latest News

ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 14 മുതൽ 19 വരെ

കാഞ്ഞങ്ങാട്:[www.malabarflash.com] ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 14 മുതൽ 19 വരെ അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും 69 സ്ക്കൂളുകളിൽ നിന്ന് 3000 ത്തോളം കല പ്രതിഭകൾ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരക്കും. 14 ന് രജിസ്ട്രേഷൻ ആരംഭിക്കന്നത്.15, 16 തിയ്യതികളിൽ സ്റ്റേജിതര മത്സരങ്ങളും 17,18,19, തിയ്യതികളിൽ സ്റ്റേജിന മത്സരങ്ങൾ നടക്കുന്നത്.

മേളയുടെ വിജയത്തിന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ, പി.കരുണാകരൻ എം.പി, കെ.കുഞ്ഞിരാമൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ഗൗരി, സ്ക്കൂൾ മേനേജർ എ എ.അബ്ദുൽ ഹഫീസ്, .മാനേജിംഗ് കമ്മിറ്റി ചെയർമാൻ എം.ബി.എം അഷ്റഫ ് എന്നിവർ രക്ഷാധികാരികളായും, അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരൻ (ചെയർമാനായും ,വർക്കിംഗ് ചെയർമാൻ അഹമ്മദ് കിർമാനിയും വൈ ചെയർമാനായി വാർഡ് മെമ്പർമാരായ അനിതാ ഗംഗാധരൻ, കെ.കുഞ്ഞാമിന, ബി.പി.ഒ.കെ.വി ഗംഗാധരൻ ,ജനറൽ കൺവീനറായി സ്ക്കൾ ഹെഡ്മിസ്ട്രസ്സ്എം.വി.പ്രവീണയും ജോ കൺവീനറായി കെ.പി ഗിരിജാദേവിയെയും വിപുലമായ സബ് കമ്മറ്റി കെ ളെയും സംഘാടക സമിതി രൂപവത്ക്കരണ യോഗത്തിൽ തെരഞ്ഞടുത്തു.

പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു ബ്ളോക്ക് പഞ്ചായത്ത് വൈ: പ്രസിഡണ്ട് കരുണാകരൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു വിദ്വാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനബ, സ്ക്കൂൾ മാനേജർ അബ്ദുൽ ഹഫീസ്, സ്ക്കൾ മാനേജിo ഗ് കമ്മറ്റി ചെയർമാൻ എം.ബി.എം.അഷ്റഫ്‌, എ. ഇ ഒ .ശ്രീധരൻ പി.കഞ്ഞിരാമൻ സി. കൃഷ്ണൻ, എം.രാഘവൻ, ഷീബാ ഉമ്മർെർ, കെ.കഞ്ഞാമിന, സി.ഹമീദ് ബഷീർ വെള്ളിക്കോത്ത് അഹമ്മദ് കിർമാനി ഉഷാ കുമാരി, ഗിരിജാദേവി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് എം വി പ്രവീണ സ്വഗതം പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.