കാഞ്ഞങ്ങാട്:[www.malabarflash.com] മഡിയനിലെ ഒരു ആരാധനാലയത്തിന്റെ കമാനം പെയിന്റടിച്ച് വികൃതമാക്കിയവര്‍ സി സി ടിവിയില്‍ കുടുങ്ങി. മോട്ടോര്‍ ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് മാണിക്കോത്ത് സംസ്ഥാന പാത മഡിയനിലുള്ള കമാനം പെയിന്റടിച്ച് വികൃതമാക്കിയത്.
കമാനത്തിന് സമീപത്തെ ജമാഅത്ത് ഭാരവാഹിയുടെ വീട്ടില്‍ ഘടിപ്പിച്ച സി സി ടി വി ക്യാമറയിലാണ് അക്രമികളുടെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. മുഖം മറച്ചെത്തിയ മൂന്നുപേരുടെയും ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കിന്റെയും ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരുന്നു.
മോട്ടോര്‍ ബൈക്കിന്റെ നമ്പര്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസ് ശ്രമം തുടരുകയാണ്. ചൊവ്വാഴ്ച വെളുപ്പിന് രണ്ടര മണിയോടെയാണ് സംഭവം നടന്നതെന്ന് സി സി ടി വി ക്യാമറയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ നേതാക്കള്‍ സ്ഥലത്തെത്തുകയും വികൃതമാക്കിയ കമാനത്തിലെ പെയിന്റ് തുടച്ചുമാറ്റി വൃത്തിയാക്കുകയും ചെയ്തു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഈ കമാനം സാമൂഹ്യ വിരുദ്ധര്‍ പെയിന്റടിച്ച് വികൃതമാക്കുന്നത്.
മാണിക്കോത്ത്, മഡിയന്‍ പ്രദേശങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വ്വം ചിലര്‍ നടത്തുന്ന ഗൂഢനീക്കമാണ് കമാനം വൃത്തികേടാക്കലിന് പിന്നിലെന്ന് വ്യക്തമാണ്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment