Latest News

സിറിയന്‍ പ്രമേയം: രക്ഷാ സമിതിയില്‍ റഷ്യ വീറ്റോ ചെയ്തു


ന്യൂയോര്‍ക്ക്: [www.malabarflash.com] സിറിയയിലെ അലപ്പോയില്‍ റഷ്യ വ്യോമാക്രമണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം റഷ്യ വീറ്റോ ചെയ്തു. യുഎന്‍ രക്ഷാ സമിതിയിലെ റഷ്യയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കയും ബ്രിട്ടനും രംഗതെത്തി.ചൈന വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

അലപ്പോയില്‍ വ്യോമാക്രമണം തുടരുന്നതിന്റെ  പശ്ചാത്തലത്തിലാണ്  ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സുരക്ഷാസമിതി ചേര്‍ന്നത്.  വ്യോമാക്രമണം നിര്‍ത്തിവെക്കണമെന്നും  ഫ്രാന്‍സ്ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വന്നു. രക്ഷാ സമിതിയില്‍ സ്ഥിരം അംഗങ്ങളായ അഞ്ച് രാജ്യങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും പ്രമേയത്തെ അനുകൂലിച്ചു.

അദ്ധ്യക്ഷ പദം അലങ്കരിക്കുന്ന റഷ്യ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.ചൈന വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു. .കൗണ്‍സിലില്‍ 15 അംഗങ്ങളില്‍ പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.പ്രമേയം പ്രഹസനമെന്നായിരുന്നു യുഎന്നിലെ റഷ്യന്‍ അംബാസിഡര്‍ വിറ്റാലി ഷിര്‍ക്കിന്റെ പ്രസ്താവന.സിറിയന്‍ വിഷയത്തില്‍ റഷ്യ എതിര്‍ത്ത് വോട്ടു ചെയ്യുന്നത് ഇത് അഞ്ചാം തവണയാണ്.

അദ്ധ്യക്ഷ പദത്തിന് ചേര്‍ന്ന നടപടിയല്ല റഷ്യ കൈകൊണ്ടതെന്നും സിറിയയിലെ റഷ്യയുടെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൂടുതല്‍ രക്തചൊരിച്ചിലിന് ഒഴിവാക്കുമെന്നും ബ്രിട്ടന്‍ കുറ്റപ്പെടുത്തി. സ്ഥിരാംഗം എന്ന നിലയില്‍ റഷ്യക്ക് സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യതയുണ്ടെന്നായിരുന്ന അമേരിക്കയുടെ പ്രതികരണം.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.