Latest News

കാസര്‍കോട്ട് വന്‍ ലഹരിമരുന്ന് വേട്ട; 3 പേര്‍ അറസ്റ്റില്‍


കാസര്‍കോട്: [www.malabarflash.com] കാസര്‍കോട് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. ലോറിയില്‍ കടത്തുകയായിരുന്ന നാലര ക്വിന്റല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

ലോറി ഡ്രൈവര്‍ വിദ്യാനഗര്‍ ബെദിരയിലെ സൈനുദ്ദീന്‍ (50), പാറക്കട്ടയിലെ രതീഷ് (32), അടുക്കത്ത്ബയലിലെ നവീന്‍ കുമാര്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവ കടത്താന്‍ ഉപയോഗിച്ച കെ.എ 20 ബി 4876 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൈവേയില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടിയത്. മംഗളുരുവില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് കടത്തുകയായിരുന്നു ഇവ. പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൈവശം വച്ചതിനുള്ള കോപ്രാ ആക്ടിന് പുറമെ പോലീസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ സ്‌കൂള്‍ പരിസരങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് വില്‍പന നടത്താനാണ് ഇവ കടത്തിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.