[www.malabarflash.com] ഫെയ്‌സ്ബുക്കിനെയും പുലി പിടിച്ചു. ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ ടോപ്പ് ട്രെന്‍ഡിങ് പട്ടികയില്‍ രണ്ടാം ദിവസവും പുലിമുരുകന്‍ തന്നെ ഒന്നാമത്. റിലീസ് ചെയ്ത ദിനം മുതല്‍ പുലിമുരുകന്‍ തരംഗത്തിലായിരുന്നു യൂട്യൂബും ഫെയ്‌സ്ബുക്കും.
പാലഭിഷേകവും ഫ്‌ളക്‌സ്‌ബോര്‍ഡുകളുമായി തിയറ്ററുകളില്‍ ആരാധകര്‍ നിറഞ്ഞാടിയപ്പോള്‍ സോഷ്യല്‍മീഡിയയിലും പുലിമുരുകന്‍ ഇഷ്ടതാരമായി മാറി. എവിടെ തിരിഞ്ഞാലും മുരുകന്‍ മാത്രം. ചിത്രത്തെ പ്രശംസിച്ചുള്ള ട്രോളുകളും മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചുള്ള കുറിപ്പുകളുമായിരുന്നു ഫെയ്‌സ്ബുക്കില്‍ നിറയെ.
ഇന്ത്യയൊട്ടാകെ 325 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിന് എത്തിയത്. കേരളത്തില്‍ ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തു. തിയറ്ററുകളിലെല്ലാം ചിത്രം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവിലെ ചിത്രങ്ങളുടെ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ എല്ലാം പുലിമുരുകന്‍ പിഴുതെറിയുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment