Latest News

'സൗഹൃദത്തിന്റെ വടക്കന്‍ പെരുമ' എസ് എസ് എഫ് മാനവ സംഗമം നവംബര്‍ 5ന്

കാസര്‍കോട്: [www.malabarflash.com] എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന പ്രമേയത്തില്‍ നവംബര്‍ അഞ്ചിന് മാനവസംഗമം സംഘടിപ്പിക്കുന്നു. മാനവസംഗമത്തിന്റെ പ്രഖ്യാപനം എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാ ഹസന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ സംഘാടകസമിതി രൂപീകരിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അഷ്‌റഫ് തങ്ങള്‍, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, ഇബ്രാഹിം മുസ്‌ലിയാര്‍ ബേക്കല്‍, അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉപദേശക സമിതിയംഗങ്ങള്‍: സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ (ചെയര്‍മാന്‍), സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ജലീല്‍ സഖാഫി മാവിലാടം, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി (വൈസ് ചെയര്‍മാന്മാര്‍). അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, (ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ അസീസ് സൈനി, റഫീഖ് സഖാഫി ചേടിക്കുണ്ട്, അഷ്‌റഫ് സഅദി ആരിക്കാടി (ജോ. കണ്‍വീനര്‍മാര്‍), ഹക്കീം ഹാജി കടവത്ത് (ട്രഷറര്‍).


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.