Latest News

സോളാര്‍ പദ്ധതി റോഡിന് തടസ്സം; പണി നിര്‍ത്തിവെച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com]ജില്ലയില്‍ കെഎസ്ഇബി നിയന്ത്രണത്തില്‍ പ്രാവര്‍ത്തികമാക്കുന്ന സോളാര്‍ പദ്ധതി ഒരു പ്രദേശത്തിന്‍റെ റോഡില്‍ ഗതാഗത തടസ്സം സൃഷിക്കുന്നു.

കോട്ടപ്പാറയില്‍ നിന്ന് വെള്ളൂടയിലേക്ക് പോകുന്ന മൂന്ന് മീറ്റര്‍ വീതിയുള്ള റോഡിനരികില്‍ 80 സെന്‍റീമീറ്ററും 12 മീറ്റര്‍ ഉയരവുമുള്ള പോസ്റ്റുകള്‍ സ്ഥാപിച്ചതാണ് ഈ തടസ്സത്തിന് കാരണം. വാഹനങ്ങള്‍ക്ക് കൃത്യമായി കടന്ന് പോകാന്‍ ഏറെ പ്രയാസം നേരിടുന്നുണ്ട്. നാട്ടുകാരുടെ എതി ര്‍പ്പ് മൂലം പണി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഒരു ആയുര്‍വ്വേദ മെഡിക്കല്‍ കോളേജും എഞ്ചിനീയറിംഗ് കോളേജും പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് പതിനഞ്ചിലധികം ബസുകള്‍ ദിനംപ്രതി സര്‍വ്വീസ് നടത്തുന്നുണ്ട്.

കോളേജിലേക്ക് വിദ്യാര്‍ത്ഥികളെയും കൊണ്ട് സ്ഥിരമായി പോകുന്ന ഈ ബസുകള്‍ക്ക് പോസ്റ്റുകള്‍ വലിയ ഭീഷണിയാണ്. നിരവധി ഓട്ടോറിക്ഷകള്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

അവര്‍ക്കും സോളാര്‍ പോസ്റ്റുകള്‍ വലിയ ഭീഷണിയായി മാറിയിട്ടുണ്ട് ഈ പദ്ധതി ഡിസംബറിനകം കമ്മീഷന്‍ ചെയ്യും. പ്രവര്‍ത്തികള്‍ വളരെ വേഗത്തില്‍ നടന്ന് വരികയാണ്. മടിക്കൈ കാരാക്കോട്ട്, വെള്ളൂട, വട്ടത്തുമൂല, ചുണ്ട എന്നീ പ്രദേശങ്ങള്‍ക്ക് പുറമെ നീലേശ്വരത്തിനടുത്ത കരിന്തളത്തും കാസര്‍കോട് പൈവളിഗയിലും ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്.

കാരാക്കോട്ടെ സോളാര്‍ പ്ലാന്‍റില്‍ നിന്ന് നൂറ് മെഗാ വാള്‍ട്ട് വൈദ്യുതിയും മറ്റ് രണ്ടിടങ്ങളില്‍ നിന്ന് അമ്പത് വീതം മെഗാവാള്‍ട്ട് വൈദ്യുതിയും ഉല്‍പ്പാദിപ്പിച്ച് പൊയിനാച്ചിക്കടുത്ത മൈലാട്ടിയിലെ 110 കെ വി സബ് സ്റ്റേഷനിലേക്ക് കടത്തി വിടാനാണ് തീരുമാനം. മൂന്ന് പദ്ധതികള്‍ക്കുമായി 1200 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഡിസംബര്‍ 30 നകം പ്ലാന്‍റുകള്‍ കമ്മീഷന്‍ ചെയ്യുന്ന തരത്തിലാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.