Latest News

കര്‍ഷക ദ്രോഹത്തിനെതിരെ ഉദുമ പഞ്ചായത്തിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്

ഉദുമ:[www.malabarflash.com] കാര്‍ഷിക പദ്ധതികള്‍ തകര്‍ക്കുകയും പെന്‍ഷന്‍ വിതരണം താറുമാറാക്കുകയും ചെയ്ത ഉദുമ പഞ്ചായത്ത് ഭരണസമിതിക്കതിരെ കര്‍ഷകസംഘത്തിന്റെ മാര്‍ച്ചു ധര്‍ണയും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

ബി നാരായണന്‍ അധ്യക്ഷനായി. കുന്നൂച്ചി കുഞ്ഞിരാമന്‍, മധുമുതിയക്കാല്‍ എന്നിവര്‍ സംസാരിച്ചു. കെ വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
2016-17 വര്‍ഷത്തില്‍ കാര്‍ഷിക മേഖലയില്‍ ജൂണ്‍, ജൂലായ് മാസത്തില്‍ ലഭിക്കേണ്ടതായ പദ്ധതികളില്‍ ധനസഹായം ഇതുവരെ ഉദുമ പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടില്ല. കാര്‍ഷിക മേഖലയുമായ ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന കര്‍ഷകന് ആശ്വാസം ലഭിക്കുന്നതിനും കൃഷി വ്യാപിക്കുന്നതിനുമായി വാര്‍ഷിക പദ്ധതിയുടെ 40 ശതമാനമാണ് ഈ മേഖലയില്‍ ചെലവഴിക്കുന്നത്. എന്നാല്‍ അതൊന്നും നടപ്പാക്കാതെ കര്‍ഷകരെ വഞ്ചിക്കുകയാണ് ഉദുമ പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നത്. 

ഓണത്തിന് മുമ്പ് നല്‍കേണ്ട ക്ഷേമ പെന്‍ഷനുകള്‍ ഇപ്പോഴും കൊടുത്തുതീര്‍ക്കാതെ പാവപ്പെട്ട പെന്‍ഷന്‍കാരെ വട്ടംകറക്കുകയാണ് ചെയ്യുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതെ ജനങ്ങളുടെ അവകാശങ്ങള്‍ നിക്ഷേധിക്കുന്ന ഉദുമ പഞ്ചായത്ത് ഭരണസമിതിക്കെതിരെയാണ് കര്‍ഷസംഘം മാര്‍ച്ചും ധര്‍ണയും നടത്തിയത്. പാലക്കുന്ന് കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.