കാഞ്ഞങ്ങാട്: പതിറ്റാണ്ടുകള്‍ക്കുശേഷം നടക്കുന്ന സമഗ്ര ഡിജിറ്റല്‍ ഭൂസര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ പത്ത് തീരദേശ വില്ലേജുകളിലാണ് സര്‍വേ നടക്കുന്നത്.[www.malabarflash.com]
മാണിയാട്ട്, പിലിക്കോട്, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ്, അജാനൂര്‍, പള്ളിക്കര (ഒന്ന്, രണ്ട്), കീക്കാന്‍, ചിത്താരി, ഉദുമ വില്ലേജുകളിലാണ് സര്‍വേ നടക്കുക.
എറണാകുളം ജില്ല സര്‍വേ സൂപ്രണ്ട് പി.മധുമാലിയയുടെ നേതൃത്വത്തില്‍ ഇതിനായി വിവിധ ജില്ലകളില്‍നിന്നുമെത്തിയ സര്‍വേയര്‍മാരും ഡ്രാഫ്റ്റ്‌സ്മാന്‍മാരുമടങ്ങിയ 400 അംഗ സംഘം ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വില്ലേജ്തലത്തില്‍ സംഘത്തിനായി ഒരോവാഹനം അനുവദിച്ചിട്ടുണ്ട്.
അജാനൂര്‍ വില്ലേജില്‍ ഹരിപ്പാട് സര്‍വേ സൂപ്രണ്ട് ടി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള 72 അംഗ സംഘമാണ് സര്‍വേ നടത്തുന്നത്. വെള്ളിയാഴ്ച വെള്ളിക്കോത്തുള്ള വില്ലേജ് ഓഫീസിലെത്തിയ സംഘം സര്‍വേ പ്ലാനുകളും അനുബന്ധ രേഖകളും കൈപ്പറ്റി. സര്‍വേ സൂപ്രണ്ടിനെ കൂടാതെ എട്ട് ഹെഡ് സര്‍വേയര്‍മാര്‍, മൂന്ന് ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍, 45 സര്‍വേയര്‍മാര്‍, 15 ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍ എന്നിവരടങ്ങിയതാണ് സംഘം.
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ ഏറ്റവും പുതിയ കൈമാറ്റങ്ങള്‍ ഉള്‍പ്പെടുത്തി അളന്നുതിട്ടപ്പെടുത്തി പോക്കുവരവ് നടത്തുന്നതോടൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമിയും പൊതുസ്ഥലങ്ങളും കൃത്യതയോടെ കണ്ടെത്തും.
ഇതില്‍ പുഴകളും ജലാശയങ്ങളും തോടുകളും പൊതുവഴികളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടും. ഇങ്ങനെ തിരിച്ചറിയുന്ന സര്‍ക്കാര്‍സ്ഥലങ്ങളെ പ്രത്യേക സര്‍വേ കല്ലുകള്‍ ഉപയോഗിച്ച് വേര്‍തിരിക്കും. ജില്ലയില്‍ വ്യാപകമായ തോതില്‍ സര്‍ക്കാര്‍ഭൂമികളും പുഴകളും കൈയേറ്റം നടന്നിട്ടുണ്ട് എന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍വേ സംഘത്തിന്റെ നടപടികള്‍ കര്‍ശനമായിരിക്കും.
സര്‍വ്വവേ നടത്താന്‍വരുന്ന സംഘത്തെ സ്ഥലമുടമകള്‍ ഉടമസ്ഥാവകാശ രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തുന്നതോടൊപ്പം അതിര്‍ത്തികള്‍ കൃത്യമായി വേര്‍തിരിച്ചുകാണിക്കണം. സ്വത്തുക്കള്‍ വിഭജനംനടത്തിക്കഴിഞ്ഞശേഷവും അതിര്‍ത്തി പുനര്‍നിര്‍ണയിക്കാത്തവര്‍ സര്‍വേയ്ക്ക് മുന്‍പുതന്നെ അതിര്‍ത്തി അടയാളങ്ങള്‍ നിര്‍മിക്കണമെന്ന് സര്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇല്ലെങ്കില്‍ പഴയപടി കൂട്ടുസ്വത്തായി പരിഗണിച്ചായിരിക്കും സര്‍വേ നടക്കുക. ഇത് ഭാവിയില്‍ ഉടമകള്‍ക്ക് ദോഷമായിത്തീരുമെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

അളന്നുതിട്ടപ്പെടുത്തിയ സ്ഥലം പോക്കുവരവ് നടത്തി പുതിയ സര്‍വേ നമ്പറുകള്‍ അനുവദിക്കും. അളന്നുതിട്ടപ്പെടുത്തിയ മുഴുവന്‍ സ്ഥലമുടമകളുടെയും വിവരങ്ങള്‍ കംപ്യൂട്ടര്‍വത്കരിക്കുന്ന ജോലികളും സര്‍വേയ്ക്ക് ഒപ്പം നടക്കും. സര്‍വേയ്ക്കുശേഷം നടക്കുന്ന മുഴുവന്‍ കൈമാറ്റങ്ങളും അതതുസമയംതന്നെ കംപ്യൂട്ടര്‍വത്കരിക്കും. ജനങ്ങളുടെ പരമാവധി സഹകരണം ഉറപ്പുവരുത്തി സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment