Latest News

പരാതിയുമായി എത്തിയ വീട്ടമ്മയോട് ഫോണിലൂടെ ലൈംഗിക വേഴ്ച നടത്തിയ മന്ത്രിയുടെ ഫോണ്‍ വിളി; കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്തയുമായി മംഗളം ചാനലിന്റെ തുടക്കം

തിരുവനന്തപുരം: മംഗളം ചാനൽ പുറത്തുവിട്ട ലൈംഗിക സംഭാഷണത്തിലെ പ്രതി മന്ത്രി എകെ ശശീന്ദ്രൻ. ജിഷാ കേസ് അടക്കമുള്ളവ ഉയർത്തി അധികാരത്തിലെത്തിയ പിണറായി സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്നതാണ് മംഗളം ഞായറാഴ്ച പുറത്തുവിട്ട വാർത്ത.

മംഗളത്തിലെ ആർ ജയചന്ദ്രന്റെ നേതൃത്വത്തിലാണ് ഈ വാർത്ത തയ്യാറാക്കിയിരുന്നത്. ഗരീഷ് അരവിന്ദ്, വി എസ് രാജേഷ്, സിദ്ധാർത്ഥൻ, ആർ സുരേഷ് തുടങ്ങിയ മാധ്യമ പ്രവർത്തകരുടെ സഹായത്താൽ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിൽ മന്ത്രിയുടെ ഫോൺ വിളിയുടെ വിശദാംശങ്ങളും മംഗളം ശേഖരിച്ചിട്ടുണ്ട്.

ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക വൈകൃത സംഭാഷണങ്ങൾ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് 'മംഗളം ടെലിവിഷൻ' പുറത്തു വിട്ടിരിക്കുന്നത്. 

തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള 'ഫോൺ സെക്‌സ്'സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഓഡിയോയിലുള്ളത്. അതുകൊണ്ട് തന്നെ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പിണറായി സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമനായി എ കെ ശശീന്ദ്രൻ മാറും.

എൻ സിപിയുടെ മന്ത്രിയായ ശശീന്ദ്രൻ സിപിഎമ്മിന് ഏറെ പ്രിയപ്പെട്ട നേതാവാണ്. പിണറായി വിജയന്റെ പിന്തുണയോടെയാണ് ശശീന്ദ്രൻ എൻസിപിയിൽ നിന്ന് മന്ത്രിയാകുന്നത്. ഇതും സിപിഎമ്മിന് നാണക്കേടായി മാറും. എന്നും സ്ത്രീ സുരക്ഷയ്ക്കായി വീറോടെ വാദിച്ചിരുന്ന നേതാവായിരുന്നു ശശീന്ദ്രൻ അതും തിരിച്ചടിയാകും. ഈ വാർത്ത പുറത്തു വിട്ടതോടെ മികച്ച തുടക്കം നേടാൻ മംഗളം ടിവിക്ക് കഴിഞ്ഞിരിക്കുന്നു. ഇടതു സർക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ കൂടിയാണ്.

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവും കേരളസംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയുമാണ് എ.കെ. ശശീന്ദ്രൻ. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎ‍ൽഎ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.