ഹൈദരാബാദ്: രാജ്യത്തെ മുൾമുനയിൽ നിർത്തിയ വിമാനം റാഞ്ചൽ ഭീഷണി കാമുകിയെ ഒഴിവാക്കാനുള്ള യുവാവിന്റെ തന്ത്രം..!
കഴിഞ്ഞ ഞായറാഴ്ച രാജ്യത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ വിമാന റാഞ്ചൽ നാടകത്തിന്റെ തിരക്കഥാകൃത്തിനെ പോലീസ് കണ്ടെത്തിയതോടെയാണ് കാമുകിക്കുവേണ്ടിയുള്ള കടുംകൈയാണ് വ്യാജ റാഞ്ചലെന്ന് വ്യക്തമായത്.[www.malabarflash.com]
ഹൈദരാബാദ് മിയാപുർ സ്വദേശിയും ട്രാവൽ ഏജന്റുമായ വംശി കൃഷ്ണയെന്ന ((28) കമ്പ്യൂട്ടർ ബിരുദധാരിയാണ് പ്രതി. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. എന്നാൽ ഇയാൾ ചെന്നൈ സ്വദേശിനിയായ യുവതിയുമായി സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ചു. യുവതിയോടത്ത് ഗോവയിൽ ആനന്ദയാത്രക്കുപോകാൻ ഇയാൾ തീരുമാനിച്ചു.
മുംബയിൽ ഇരുവരും കണ്ടുമുട്ടിയ ശേഷം ഗോവയിലേക്കു പോകാനായിരുന്നു ഈ കാമകിങ്കരന്റെ പ്ലാൻ. എന്നാൽ സ്വപ്നങ്ങൾക്കൊത്ത് പണം ഒത്തുവന്നില്ല. ഇതോടെ ചെന്നൈയിൽനിന്നും മുംബൈയ്ക്കുള്ള വ്യാജ വിമാന ടിക്കറ്റ് സംഘടിപ്പിച്ച് നൽകി. യുവതിയാവട്ടെ വിമാന ടിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. യാത്ര റദ്ദാക്കാൻ ഇവർ തയാറുമല്ലായിരുന്നു.
തുടർന്ന്, ഭീഷണി സന്ദേശം അയയ്ക്കുന്നതിലൂടെ പല വിമാനങ്ങളും റദ്ദാക്കിയെന്നു കാമുകിയെ ബോധ്യപ്പെടുത്താമെന്ന ചിന്തയാണു വംശിയെ കൃത്യത്തിനു പ്രേരിപ്പിച്ചത്. മധുരാനഗറിലെ ഇന്റർനെറ്റ് കഫേയിൽനിന്നാണ് ഇയാൾ ഭീഷണി സന്ദേശമയച്ചത്. വ്യാജ ഇ മെയിൽ വിലാസത്തിൽ മുംബൈ പോലീസിന് ഇയാൾ ഭീഷണി സന്ദേശമയച്ചു. ഇ മെയിൽ അയച്ച ഇന്റർനെറ്റ് കഫേയിൽ പോലീസ് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
ഈ മാസം 16നാണ് മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളിൽനിന്നു വിമാനങ്ങൾ തട്ടിയെടുക്കുമെന്ന ഭീഷണി സന്ദേശം മുംബൈ പോലീസിനു ലഭിക്കുന്നത്. ഇതേത്തുടർന്നു രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment