കണ്ണൂര്‍: ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇല്ലിക്കുന്ന് ഗുരിക്കള്‍ സ്‌കൂളിനടുത്തുള്ള ബി ജെ പി പ്രവര്‍ത്തകന്‍ എടച്ചോളി വീട്ടില്‍ ഹരിദാസ(50)നെ വീട്ടിലെ മുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.[www.malabarflash.com]
ഹരിദാസ് വര്‍ഷങ്ങളായി വീട്ടില്‍ തനിച്ചാണ് താമസിച്ചുവരുന്നത്. വീടിനകത്ത് തന്നെ ദേവീ പ്രതിഷ്ഠയും നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഹരിദാസന്റെ അമ്മയും സഹോദരങളും വീട് വീട്ട് ബന്ധുവീടുകളിലേക്ക് പോയത്. മുറിയില്‍ രക്തം തളം കെട്ടിയിരുന്നു. എന്നാല്‍ ദേഹത്ത് മുറിവുകളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.
പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് തലശ്ശേരി സി ഐ പ്രദീപന്‍ കണ്ണിപൊയില്‍ അറിയിച്ചു.
പോലീസ് നായക്ക് പുറമേ വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഹര്‍ത്താല്‍ ദിവസം ഉച്ചക്ക് വീട്ടില്‍ നിന്നും വെള്ളം കോരുന്നത് പരിസരത്തുള്ള വീട്ടുകാര്‍ കണ്ടിരുന്നു.
വെളളിയാഴ്ച രാവിലെയാണ് ഹരിദാസന്റെ സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. തുടര്‍ന്നുള്ള പരിശോധനയിലാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഹരിദാസ്. ബ്ലോക്ക് ഭാരവാഹിയുമായിരുന്നു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്.


No comments:
Post a Comment