Latest News

കാസര്‍കോട് ടൗണ്‍ എസ്.ഐയെ സ്ഥലം മാറ്റിയ സംഭവം; സംഘ് പരിവാര്‍ സംഘടനകള്‍ക്ക് കീഴടങ്ങുന്നതിന് തുല്യം- കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: കാസര്‍കോട് പോലിസിന്റെ നടപടികള്‍ സംഘ് പരിവാര്‍ സംഘടനകള്‍ക്ക് അനുകൂലമെന്ന് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പ്രസ്താവനയില്‍ പറഞ്ഞു.[www.malabarflash.com]

പൊതുസ്ഥലത്ത് മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നെന്ന പരാതിയില്‍ പോലീസ് നടത്തിയ റെയിഡിനിടെ കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ സംഘ് പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് മണിക്കൂറിനുളളില്‍ സ്‌റ്റേഷന്‍ എസ്.ഐ.യെ ഡിപ്പാര്‍റ്റ്‌മെന്റ് തല അന്വേഷണത്തിനു പോലും കാത്ത് നില്‍ക്കാതെ എ.ആര്‍.ക്യാമ്പിലേക്ക് സ്ഥലം മാറ്റിയ നടപടി കാസര്‍കോട് പോലിസിന്റെ ഇരട്ടനീതിയാണ് സൂചിപ്പിക്കുന്നതെന്നത്.

കാസര്‍കോട് കോളേജിലെ നിരപരാധികളായ 4 എം.എസ്.എഫ്. വിദ്യാര്‍ത്ഥികളെ നിഷ്ഠൂരമായി മര്‍ദ്ദിച്ചവശരാക്കി ലോക്കപ്പിലാക്കിയപ്പോഴുണ്ടായ പ്രതിഷേധം കണക്കിലെടുക്കാത്ത പോലിസ് ചീഫിന് യാതൊരു വിധ അന്വേഷണവും കൂടാതെ എസ്.ഐ.യെ സ്ഥലം മാറ്റാന്‍ അറിയുന്നുവെങ്കില്‍ അതിനര്‍ത്ഥം സംഘ് പരിവാറിനോടുള്ള മൃദുസമീപനം തന്നെയാണെന്നും, ഇത് കാസര്‍കോട്ടെ പോലിസിനെ സംബന്ധിച്ചിടത്തോളം നല്ല സൂചനയല്ലെന്നും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കല്ലട്ര മാഹിന്‍ ഹാജി കൂട്ടി ചേര്‍ത്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.