Latest News

ഒമ്പതു വയസുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസ്സ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: ഒമ്പതു വയസുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസ്സ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയതു. വാരത്തെ മദ്രസ്സയിലെ അധ്യാപകന്‍ മണിയൂര്‍ പി.കെ ഹൗസില്‍ ഷറഫുദ്ദീനെ (36)യാണ് കണ്ണൂര്‍ സിറ്റി സി.ഐ കെ.വി.പ്രമോദന്‍ ചക്കരക്കല്‍ എസ്. ഐ പി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]

കുറച്ചുനാളുകളായി കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെ?ട്ടതിനെ തുടര്‍ന്ന് കു?ട്ടി മാതാവിനോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പാലക്കാട്ടേയ്ക്ക് മുങ്ങിയ ഇയാളെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസ? ആദം ഖാന്റെറ സഹായത്തോടെ ചക്കരക്കല്‍ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇയാള്‍ക്ക് ഭാര്യയും രണ്ട് ആണ്‍കുട്ടികളുണ്ട്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, പി.ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.