Latest News

പഠിപ്പിക്കുന്ന ക്ലാസ് മുറി സ്വന്തം ചിലവില്‍ സ്മാര്‍ട്ട് ക്ലാസ്സാക്കി കൂട്ടക്കനിയിലെ സൗമിനി ടീച്ചര്‍

ബേക്കല്‍: താന്‍ പഠിപ്പിക്കുന്ന ക്ലാസ്സ് മുറി സ്വന്തം ചെലവില്‍ ആധുനിക നിലവാരത്തിലുള്ള സ്മാര്‍ട്ട് ക്ലാസ്സാക്കി അധ്യാപകര്‍ക്കും വിദ്യാഭ്യാസ ലോകത്തിനും മാതൃകയാകുകയാണ് കൂട്ടക്കനിയിലെ സൗമിനി ടീച്ചര്‍.[www.malabarflash.com]

സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ഉദ്യമത്തിന്റെ തുടക്കം കുറിച്ചാണ് ടീച്ചറിന്റെ മഹനീയ പ്രവര്‍ത്തനം. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളം കൂട്ടക്കനിയിലെ അധ്യാപികയായി സേവനം നടത്തുന്ന ടീച്ചര്‍ താന്‍ പഠിപ്പിക്കുന്ന 1എ ക്ലാസ് മുറിയാണ് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചെലവിട്ട് ഇന്റര്‍ ആക്ടീവ് വൈറ്റ് ബോഡടക്കം അധുനിക സജ്ജീകരണങ്ങള്‍ ഒരുക്കി സ്മാര്‍ട് ക്ലാസ് ആക്കിയത്.

കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിതവിദ്യാലയ പുരസ്‌കാര മടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള കൂട്ടക്കനി ഗവ.യു.പി സ്‌കൂളീന്റെ വളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ചിട്ടുള്ള സൗമിനി ടീച്ചര്‍ താമസിക്കുന്നത് കൂട്ടക്കനിയില്‍ തന്നെയാണ്. ദീര്‍ഘകാലം കൂട്ടക്കനി സ്‌കൂളിന്റെ പി.ടി.എ പ്രസിഡണ്ടായിരുന്ന രാമകൃഷണന്‍ കൂട്ടക്കനിയാണ് ഭര്‍ത്താവ്.

വരുന്ന ഒരു വര്‍ഷം കൊണ്ട് സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സുകളും സ്മാര്‍ട്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രചോദനമാണ് ടീച്ചറുടെ ഈ പ്രവര്‍ത്തനം, ടീച്ചറോടൊപ്പം കെ.വി.ബാബുരാജും ജെ.സി.ഐ പാക്കവും ഓരോ ക്ലാസ്സ് വീതം സ്മാര്‍ട് ആക്കാന്‍ മുന്നോട്ട് വന്നതും ടീച്ചറുടെ മാതൃക പിന്‍തുടര്‍ന്നാണ്. പൊതു വിദ്യാലയങ്ങള്‍ വളര്‍ച്ചയുടെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏറ്റവും മാതൃകാപരമാണ് സൗമിനി ടീച്ചറുടെ ഈ പ്രവര്‍ത്തനം.

പരിയാരം മെഡിക്കല്‍ കോളേജ് നഴ്‌സിംങ്ങ് ട്യൂട്ടര്‍ സജിന, കോര്‍പറേഷന്‍ ബാങ്ക് ഓഫീസര്‍ ആയ രാകേഷ് എന്നിവര്‍ മക്കളാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.