Latest News

സനാബില്‍ ട്രോഫി ഫുട്‌ബോള്‍: കെ എഫ് സി കാടകം ജേതാക്കള്‍

ഉദുമ: സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ട്രോഫിക്ക് വേണ്ടി ബാജിയോ ഫാന്‍സ് കലാ കായിക വേദി ഉദുമ പടിഞ്ഞാര്‍ അംബികാ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെ എഫ് സി കാടകം ജേതാക്കളായി. മിറാക്കിള്‍ കമ്പാര്‍ രണ്ടാം സ്ഥാനം നേടി.[www.malabarflash.com]

വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ശരീഫ് സമ്മാനിച്ചു,
കെ.വി.പ്രസീദ് അധ്യക്ഷത വഹിച്ചു, സനാബില്‍ ഫുട്‌ബോള്‍ അക്കാദമി അംഗങ്ങളായ എം എ നജീബ്, റൗഫ് ബാവിക്കര കെ, എ ഇര്‍ഷാദ് അലി പ്രസംഗിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.