കോഴിക്കോട്: സംഘർഷം തുടരുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സിപിഎം വായനശാലയ്ക്ക് അക്രമികൾ തീയിട്ടു. ശനിയാഴ്ച അർധരാത്രിയായിരുന്നു ആക്രമണം.[www.malabarflash.com]
നാദാപുരം ഇരിങ്ങന്നൂരിൽ സിപിഎം ആഭിമുഖ്യത്തിൽ നടത്തുന്ന വായനശാലയ്ക്കു നേർക്കാണ് ആക്രമണമുണ്ടായത്. അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്ന് അക്രമികൾ തീയിടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ നാദാപുരം-തലശേരി റോഡ് ഉപരോധിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് സിപിഎം പ്രഖ്യാപിച്ച ഹർത്താലിനിടെ കുരുക്ഷേത്ര പുസ്തകശാലയ്ക്കുനേർക്ക് ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment