Latest News

വെള്ളിക്കോത്ത് വയലിൽ വീട്ടിലെ വി.വി.കോരൻ നിര്യാതനായി

കാഞ്ഞങ്ങാട് : സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ വെള്ളിക്കോത്ത് വയലിൽ വീട്ടിലെ വി.വി.കോരൻ (70) നിര്യാതനായി. [www.malabarflash.com]

വെള്ളിക്കോത്ത് യങ്‌മെൻസ് ക്ലബ്, അയ്യപ്പഭജനമന്ദിരം എന്നിവയുടെ പ്രസിഡന്റ്, കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം സെക്രട്ടറി, കോൺഗ്രസ് മണ്ഡം വൈസ് പ്രസിഡന്റ്, ബ്ലോക്ക് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. നാടകനടനുമായിരുന്നു. 

ഭാര്യ: ബി.ടി.സാവിത്രി. 
മക്കൾ: വി.വി.മനോജ് കുമാർ (കാസർകോട് മേഖലാ സെക്രട്ടറി, കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ), വി.വി.ശശിധരൻ (ആർട് ഡയറക്ടർ, ദുബായ്), ബബിത.കെ.രവി. 
മരുമക്കൾ: രവി കുളങ്ങര (എംഡി, സഞ്ജീവനി ഹോസ്പിറ്റൽ, ആനന്ദാശ്രമം, പ്രൊപ്രൈറ്റർ, സൺ സോളാർ, ചീമേനി), രേണുക മനോജ് (ഉപ്പള), പ്രിയങ്ക ശശിധരൻ (മണിപ്പാൽ). 
സഹോദരങ്ങൾ: കാരിച്ചി, കല്യാണി, പരേതനായ കുഞ്ഞമ്പു. 
മൃതദേഹം വെള്ളിക്കോത്ത് യങ്‌മെൻസ് ക്ലബിൽ പൊതുദർശനത്തിനു വച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.