Latest News

പ്രവാസിയേയും കുടുംബത്തേയും അക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

കുറ്റിക്കോല്‍: കുറ്റിക്കോലിലെ പ്രവാസിയെയും കുടുംബത്തെയും മുഖംമൂടി ധരിച്ച് ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട നാലു പേരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

കുറ്റിക്കോല്‍ സുഗന്ധിപ്പാറയിലെ അബ്ദുല്‍ നവാസ്, ഭാര്യ ഹൈറുന്നീസ, മകന്‍ എന്നിവരെ അക്രമിച്ച കേസിലാണ് നാലുപേര്‍ അറസ്റ്റിലായത്. 

മുളിയാര്‍ മുണ്ടക്കൈയിലെ റഫീഖ് (31), ചെങ്കള കെ.കെ പുറത്തെ സി.കെ.എം. മുനീര്‍ (33), ആലൂര്‍ തൊട്ടിയിലെ ടി.എ. സൈനുദ്ദീന്‍ (34), വിദ്യാനഗര്‍ ചാല റോഡിലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. 

റഫീഖും മുനീറും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളാണെന്ന് പോലീസ് പറഞ്ഞു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.