തൃശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രമെടുത്തു ഭീഷണിപ്പെടുത്തി 1.30 ലക്ഷം രൂപയും സ്വർണാഭരണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലംഗ ഗുണ്ടാസംഘത്തെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു.[www.malabarflash.com]
കൊഴുക്കുള്ളി തോക്കാട്ടുകര സ്വദേശി ചക്കാലയ്ക്കൽ റപ്പായിയുടെ മകൻ ബിനോയിയെ (38) തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ ചെമ്പങ്കണ്ടം അറയ്ക്കൽ വീട്ടിൽ സോജൻ (34), അരണാട്ടുകര കുന്നംകുമരത്ത് വീട്ടിൽ ടിജോയ് (28), നെടുപുഴ ഫാഷൻ കോളനി വാണിയൻ വീട്ടിൽ ശ്രീകുട്ടൻ (25), നെടുപുഴ ഫാഷൻ കോളനി പടിയാടത്ത് വീട്ടിൽ ശരത്ത് (22) എന്നിവരാണ് അറസ്റ്റിലയത്.
അരണാട്ടുകരയിലെ ബന്ധുവിന്റെ വീട്ടിലേക്കു ബൈക്കിൽ പോകുന്നതിനിടെ പൂത്തോൾ എക്സൈസ് അക്കാദമിക്കു സമീപത്തുവച്ചു മേയ് 21നു രാത്രിയായിരുന്നു സംഭവം.
ബൈക്കു തടഞ്ഞു കഴുത്തിൽ കത്തിവച്ചു തട്ടിക്കൊണ്ടു പോകുകയായിരുന്നു. പുത്തൂർ ചെമ്പംകണ്ടത്തെ വനപ്രദേശത്തെത്തിച്ചു ബിനോയിയെ ക്രൂരമായി മർദിക്കുകയും സിഗരറ്റ് ഉപയോഗിച്ചു പൊള്ളലേൽപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ബിനോയിയുടെ മാല, പഴ്സിലെ പണം, മൊബൈൽ ഫോൺ, എടിഎം കാർഡ് എന്നിവ തട്ടിയെടുത്ത ഗുണ്ടാസംഘം രണ്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.
പണം നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങളും വിഡിയോയും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. പണം നൽകാമെന്നു സമ്മതിച്ചതോടെ പ്രതികൾ ബിനോയിയെ ബന്ധുവിന്റെ വീട്ടിലെത്തിച്ചു 30,000 രൂപ വാങ്ങി. പിന്നീടു പലപ്പോഴായി തൊണ്ണുറ്റിയെട്ടായിരം രൂപയും തട്ടിയെടുത്തു.
എടിഎം ഉപയോഗിച്ച് അതിലെ പണവും പിൻവലിച്ചു. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെയാണു വെസ്റ്റ് പോലീസിൽ പരാതി നൽകിയത്. ഇതറിഞ്ഞു കർണാടകയിൽ ഒളിവിൽപോയ പ്രതികൾ മാന്ദാമംഗലത്തെ രഹസ്യ സങ്കേതത്തിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞു പോലീസ് നടത്തിയ നീക്കത്തിലാണു പ്രതികൾ വലയിലായത്.
കേസിലെ പ്രതിയായ ടിജോയെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ കടവി രഞ്ജിത്തിനും സംഘത്തിനും പണം നൽകിയത് ബിനോയ് ആണെന്നു തെറ്റിദ്ധരിച്ചാണു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്നു പോലീസ് പറഞ്ഞു.
വെസ്റ്റ് സിഐ വി.കെ.രാജു, എഎസ്ഐമാരായ ബിന്നൻ, സുരേഷ്, സീനിയർ സിപിഒ അനിൽകുമാർ, സിപിഒ മനോജ് കൃഷ്ണൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണു പ്രതികളെ പിടികൂടിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment