മുംബൈ: മുൻ ദൂരദർശൻ അവതാരക തെങ്ങ് തലയിൽ വീണു മരിച്ചു. മുംബൈ സ്വദേശിനിയായ കഞ്ചൻ നാഥാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ കഞ്ചന്റെ ശരീരത്തിലേക്കു തെങ്ങ് പതിക്കുകയായിരുന്നു.[www.malabarflash.com]
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
വീടിനു സമീപത്തായിരുന്നു അപകടം. അപകടമുണ്ടായ ഉടൻതന്നെ ആളുകൾ ഓടിക്കൂടിയെങ്കിലും കഞ്ചന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനാണ് അപകടത്തിനു കാരണമെന്നും അപകടമുണ്ടാക്കിയ തെങ്ങ് വെട്ടാൻ മുന്പ് അനുമതി തേടിയിരുന്നെങ്കിലും കോർപറേഷൻ അനുമതി നൽകിയില്ലെന്നും കഞ്ചന്റെ ബന്ധുക്കൾ ആരോപിച്ചു.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനാണ് അപകടത്തിനു കാരണമെന്നും അപകടമുണ്ടാക്കിയ തെങ്ങ് വെട്ടാൻ മുന്പ് അനുമതി തേടിയിരുന്നെങ്കിലും കോർപറേഷൻ അനുമതി നൽകിയില്ലെന്നും കഞ്ചന്റെ ബന്ധുക്കൾ ആരോപിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment