Latest News

ജോലിക്ക് പോയ യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

നീലേശ്വരം: ട്രെയിന്‍ തട്ടി യുവാവിന്റെ തലയും ഉടലും വേര്‍പെട്ട നിലയില്‍ കണ്ടെത്തി. നീലേശ്വരം കരിന്തളം കുമ്പളപള്ളി യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ഉമിച്ചിപൊയിലിലെ രവി-ശാന്ത ദമ്പതികളുടെ മകന്‍ വിഷ്ണുവിനെയാണ്(26) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com] 

ചൊവ്വാഴ്ച രാവിലെ ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെയാണ് വിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കമഴ്ന്ന നിലയിലായിരുന്നു മൃതദേഹം. ഉടല്‍ പാളത്തിലും തല പുറത്ത് കുറ്റിക്കാട്ടിലുമായിരുന്നു. ആത്മഹത്യ ആണെന്ന് സംശയിക്കുന്നു. എറണാകുളത്തെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരനായിരുന്നു വിഷ്ണു.
ചൊവ്വാഴ്ച രാവിലെ ജോലി സ്ഥലത്തേക്കാണെന്നും പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും ഇറങ്ങിയത്. മൃതദേഹത്തിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലൂടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കരിന്തളം കുമ്പളപള്ളിയിലെ വീട്ടിലേക്ക് കൊണ്ടുവരും. 

സഹോദരങ്ങള്‍: രേഷ്മ, നിഷാന്ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.