കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ശേഷം ഓടി രക്ഷപ്പെട്ട രണ്ടംഗസംഘം പോലീസ് പിടിയിലായി. വെള്ളിക്കോത്ത് വീണച്ചേരിയിലെ വൈശാഖ് എന്ന ജിത്തു(23), കല്ലഞ്ചിറയിലെ മുഹമ്മദ് ആഷിഖ്(20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ഇക്കഴിഞ്ഞ 23ന് വൈകുന്നേരം കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. മരുതടുക്കത്തെ അബ്ദുള്‍ ഹുസൈന്റെ മൊബൈല്‍ ഫോണാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്ത്. ഹുസൈന്‍ ട്രെയിനില്‍ നിന്ന് റെയില്‍ വെസ്‌റ്റേഷനില്‍ ഇറങ്ങി നടന്നുപോകുന്നതിനിടെ വൈശാഖും ആഷിഖും ചേര്‍ന്ന് ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും മൊബൈല്‍ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു.
ഹുസൈന്‍ ബഹളം വെച്ചുവെങ്കിലും രണ്ടംഗസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് ഹുസൈന്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
No comments:
Post a Comment