കാഞ്ഞങ്ങാട്: എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ നിറക്കൂട്ട് 2017 ചിത്ര രചനാ മത്സര വിജയികളെ എം എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി പ്രഖ്യാപിച്ചു.[ww.malabarflash.com]
ശിശു ദിനത്തോടനുബന്ധിച്ചു കാസര്‍കോട് ജില്ലാ എം എസ് എഫ് കമ്മിറ്റി ചിത്ര രചനാ മത്സരവും വാട്ടര്‍ കളര്‍ മല്‍സരവും നടത്തിയിരുന്നു.
എല്‍ പി,യു പി വിഭാഗങ്ങളിലായി വിവിധ മേഖലകളില്‍ നിന്ന് ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
എല്‍ പി,യു പി വിഭാഗങ്ങളിലായി വിവിധ മേഖലകളില്‍ നിന്ന് ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
എല്‍ പി വിഭാഗം ചിത്ര രചനാ മത്സരത്തില്‍ അഭിമന്യു വി (യു ബി എം സി എ എല്‍ പി എസ് കാഞ്ഞങ്ങാട്) ഒന്നാം സ്ഥാനവും, ശ്വേത എസ് പിള്ള (ജി എല്‍ പി എസ് പെരിയ) രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗത്തില്‍ ആദിത്യന്‍ പി (എ സി കെ എന്‍ ജി യു പി എസ് മേലാങ്കോട്) ഒന്നാം സ്ഥാനവും, മിഥുന്‍ എം എസ് (ആര്‍ എച് എസ് എസ് നിലേശ്വരം) രണ്ടാം സ്ഥാനവും നേടി. വാട്ടര്‍ കളര്‍ മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ അനന്ദ കൃഷ്ണന്‍ കെ (ജി എച് എസ് എസ് ബല്ല ഈസ്റ്റ്) ഒന്നാം സ്ഥാനവും, ശ്വേത എസ് പിള്ള (ജി എല്‍ പി എസ് പെരിയ) രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തില്‍ ആദിത്യന്‍ പി (എ സി കെ എന്‍ ജി യു പി എസ് മേലാങ്കോട്) ഒന്നാം സ്ഥാനവും, മധുരിമ എ എസ് (ജി എച് എസ് എസ് പെരിയ) രണ്ടാം സ്ഥാനവും നേടി.
വിജയികളെ എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി ഐ എ ഹമീദ് എന്നിവര്‍ അഭിനന്ദിച്ചു.
No comments:
Post a Comment