കൊച്ചി: കേരളത്തിന്റെ പുതുവർഷ സന്തോഷത്തെ തല്ലിക്കെടുത്തി ബംഗളൂരു എഫ്സി. ജയത്തോടെ പുതുവർഷത്തെ വരവേൽക്കാൻ മോഹിച്ച ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളിന് ബംഗളൂരു നാണംകെടുത്തി.[www.malabarflash.com]
മികുവിന്റെ ഇരട്ട ഗോളുകളും സുനിൽ ഛേത്രിയുടെ പെനാൽറ്റി ഗോളുമാണ് കേരളത്തെ തകർത്തത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ പെർകൂസൺ നേടി.
ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് നാലു ഗോളും വീണത്. അതും ഇഞ്ചുറി ടൈമിൽ മൂന്നു ഗോളുകൾ. വമ്പൻ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സിനെ അവതരിപ്പിച്ച റെനെ മ്യൂലൻസ്റ്റീൻ പോലും പ്രതീക്ഷിക്കാത്ത തകർച്ചയാണ് കേരളം നേരിട്ടത്. വിനീതിനെയും റിനോയേയും ബെർബറ്റോവിനേയും പുറത്തിരുത്തിയ ബ്ലാസ്റ്റേഴ്സിനെ നിസലംതൊടീക്കാത്ത കളിയാണ് ബംഗളൂരു പുറത്തെടുത്തത്. റെച്ചൂബ്കയ്ക്കു പകരക്കാരനായി പോസ്റ്റിനു ചുവട്ടിലെത്തിയ സുഭാശിഷ് റോയിയുടെ ഗംഭീരൻ സേവുകൾ ഇല്ലായിരുന്നെങ്കിൽ ആദ്യ പകുതിയിൽതന്നെ ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളിനെങ്കിലും പിന്നിലാകുമായിരുന്നു.
രണ്ടാം പകുതിയിൽ ബംഗളൂരുവിന്റെ സുന്ദരൻ മുന്നേറ്റത്തിലാണ് അതുവരെ പിടിച്ചുനിന്ന കേരളത്തന്റെ പ്രതിരോധം ഉലഞ്ഞത്. കേരള ബോക്സിലേക്ക് കടന്നുകയറിയ ഛേത്രി പന്ത് ഗാർസിയക്കു മറിച്ചുനൽകി. എന്നാൽ പന്ത് സന്ദേശ് ജിങ്കാന്റെ കൈയിൽ തട്ടി. ബംഗളൂരു താരങ്ങളുടെ അപ്പീലിൽ റഫറിയുടെ വിസിൽ ശബ്ദിച്ചു. ജിങ്കാന് മഞ്ഞ കാർഡും ബംഗളൂരുവിന് പെനാൽറ്റിയും. ഛേത്രിയെടുത്ത പെനാൽറ്റി കിക്ക് കേരളത്തിന്റെ ചങ്കുപിളർത്തി പോസ്റ്റിന്റെ വലതു മൂലയിൽ തറച്ചുകയറി.
ലീഡ് വഴങ്ങിയതോടെ കേരളം തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ബംഗളൂരു പ്രതിരോധത്തിൽതട്ടിച്ചിതറി. ഇഞ്ചുറി ടൈമിൽ റെച്ചൂബ്കയെ ഒറ്റയ്ക്കാക്കി ബ്ലാസ്റ്റേഴ്സ് ഒന്നടങ്കം മധ്യവരകടന്നത് ബംഗളൂരു മുതലെടുത്തു. സ്വന്തം ബോക്സിൽനിന്നും മൈതാന മധ്യത്തിലേക്ക് നീട്ടിക്കിട്ടിയ പന്തുമായി പാഞ്ഞുകയറിയ മിക്കു രണ്ടാമത്തെ വെടിയും പൊട്ടിച്ചു. എന്നാൽ ബംഗളൂരു അവിടംകൊണ്ടും നിർത്തിയില്ല. തൊട്ടടുത്ത മിനിറ്റിലും മൂന്നാമത്തെ അടിയും നൽകി. ഇക്കുറിയും മിക്കുവിന്റെ പ്രഹരം. ഇടതു പാർശ്വത്തിലൂടെ ഗോൾവരവരെ ഓടിക്കയറിയ ശുഭാശിഷ് ബോസ് പിന്നിലേക്കു നൽകിയ ക്രോസ് മിക്കു വലിയിലാക്കി.
കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കേരളത്തിന്റെ നോവുന്ന നെഞ്ചിലായി പെർക്കൂസണിന്റെ ആശ്വാസ തലോടൽ. ബംഗളുരു പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്ക് ചാട്ടുളിപോലെ പാഞ്ഞുകയറിയ പെർക്കൂസണിന്റെ സുന്ദരൻ ഷോട്ട്. കേരളത്തിന് ആശ്വാസ ഗോൾ. പക്ഷെ അപ്പോഴേക്കും അവസാന വിസിലിനായി റഫറി വിസിൽ ചുണ്ടോടു ചേർത്തിരുന്നു.

No comments:
Post a Comment