Latest News

ഹജ്ജിന് തനിച്ച് പോകുന്ന സ്ത്രീകളെ ഹജ്ജ് കമ്മറ്റി നടത്തുന്ന നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കും

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെയോ നേരിട്ട് രക്തബന്ധമുള്ള രക്ഷിതാവിന്റെയോ ഒപ്പമല്ലാതെ (മെഹ്റം) ഹജ്ജിനു പോകാന്‍ അപേക്ഷിച്ചിട്ടുള്ള മുസ്ലിം വനിതകളുടെ പേര് ഹജ്ജ് കമ്മറ്റി നടത്തുന്ന നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രാലയം അറിയിച്ചു.[www.malabarflash.com]

ഹജ്ജ് യാത്രയില്‍ പുരുഷന്മാരുടേതിന് സമാനമായ അവസരം സ്ത്രീകള്‍ക്കും ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂനപക്ഷ കാര്യമന്ത്രാലയം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്. 

ഹജ്ജിനു പോകുന്ന മുസ്ലിം സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്നും പുരുഷ രക്ഷാകര്‍ത്താവിനൊപ്പം മാത്രമേ ഹജ്ജിനു പോകാവൂ എന്ന നിയമം വിവേചനപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞത്.
പുതിയ ഹജ്ജ് നയ പ്രകാരം പുരുഷന്‍മാര്‍ ഒപ്പമില്ലാതെ നാലുപേരടങ്ങുന്ന സംഘമായി സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാം. നേരത്തെ സ്ത്രീകള്‍ തനിച്ച് പോകുന്നത് അനുവദനീയമല്ലായിരുന്നു. ഇപ്രാവശ്യം 1300 വനിതകളാണ് പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.