കുമ്പള: ഗള്‍ഫുകാരന്റെ ഭാര്യയേയും ബന്ധുവായ യുവാവിനേയും സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം വീടിന് പുറത്ത് വലിച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. [www.malabarflash.com]
ശനിയാഴ്ച രാത്രി കട്ടത്തടുക്ക എ.കെ.ജി. നഗറിലാണ് സംഭവം. മര്‍ദ്ദനമേറ്റ യുവാവിനെയും യുവതിയെയും കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണുരിലെ ഹോട്ടല്‍ ജീവനക്കാരനും മുണ്ട്യത്തടുക്ക സ്വദേശിയുമായ യുവാവാണ് ബന്ധുവായ എ.കെ.ജി. നഗറിലെ ഗള്‍ഫുകാരന്റെ വീട്ടിലെത്തിയത്. വീട്ടില്‍ ഇരുവരും സംസാരിച്ചികൊണ്ടിരിക്കെ 20ഓളം വരുന്ന സംഘം വീട്ടില്‍ കയറി യുവതിയെയും യുവാവിനെയും വീട്ടില്‍ നിന്ന് പുറത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
കുമ്പള പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
No comments:
Post a Comment