Latest News

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ശരീരത്തിലെത്തി: എട്ട് വയസുകാരന് ദാരുണാന്ത്യം

ഒറിഗണ്‍: സൈക്കിളില്‍ നിന്ന് വീണ് കാലിന് പരിക്കേറ്റ എട്ടുവയസുകാരന്റെ ശരീരത്തില്‍ കയറികൂടിയ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അവന്റെ ജീവനെടുത്തു. അമേരിക്കയിലെ ഒറിഗണ്‍ സ്വദേശിയായ ലിയാമിനാണ് ദാരുണാന്ത്യം.[www.malabarflash.com]

അപകടത്തില്‍ ചെറിയ മുറിവുകളാണ് ലിയാമിനുണ്ടായിരുന്നത്. ചികില്‍സക്കിടെ മുറിവിനു സമീപം ചെറിയ രീതിയില്‍ തടിപ്പുകള്‍ കണ്ടെത്തിയിരുന്നു.സാധാരണയായി കണ്ട് ഡോക്ടര്‍മാര്‍ അത് അവഗണിക്കുകയും ചെയ്തു.
എന്നാല്‍ വേദന കൂടിയതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ആക്രമിച്ചെന്ന് തിരിച്ചറിയുന്നത്. നെക്ട്രോലൈസിങ് ഫാസിറ്റീസ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. തക്ക സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. 

ഇക്കാര്യം കണ്ടെത്തിയപ്പോഴെക്കും ലിയാമിന്റെ കാലിലെ പേശികളും കോശങ്ങളും ബാക്ടീരിയയുടെ ആക്രമണത്തില്‍ പൂര്‍ണമായി നശിച്ചിരുന്നു.
മുറിവിന് സമീപമുള്ള കോശങ്ങളും പേശികളും നീക്കം ചെയ്തുവെങ്കിലും അണുബാധ ചെറുക്കാനായില്ല. നാല് വിദ്ഗ്ധ സര്‍ജറികള്‍ ലിയാമിന് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

മുറിവിന് സമീപം കാണുന്ന തടിപ്പാണ് ഈ ബാക്ടീരിയ ബാധയുടെ പ്രഥമ ലക്ഷണം. അതികഠിനമായ വേദനയും പനിയും ഛര്‍ദ്ദിയുമാണ് രോഗബാധയുടെ മറ്റ് ലക്ഷണങ്ങള്‍. ഈ ബാക്ടീരിയ ബാധിച്ച 27 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങിയതായാണ് റിപോര്‍ട്ടുകള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.