ദുബൈ: ദുബൈയില്‍ 13 വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനാറുകാരൻ അറസ്റ്റിൽ. അൽ കുസെയ്സില് വീടിനു സമീപം സൈക്കിൾ ഉപയോഗിച്ചു കളിക്കുകയായിരുന്ന കുട്ടിയോടു ഒരു സംഘം തർക്കിക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.[www.malabarflash.com]
അറസ്റ്റിലായ പ്രതി കുട്ടിയുടെ നെഞ്ചില്‍ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്.
രക്തത്തില്‍ കുളിച്ചനിലയിൽ കുട്ടി വീട്ടിലേക്ക് ഓടാൻ ശ്രമിച്ചെങ്കിലും ബോധരഹിതനായി വഴിയിൽ വീഴുകയായിരുന്നു.
തുടർന്ന് ആംബുലൻസിൽ ആശുപത്രിൽ കൊണ്ടുപോകും വഴി കുട്ടി മരിക്കുകയും ചെയ്തു. കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി ദുബൈ പോലീസ് അറിയിച്ചു.
കൊലപാതകം നടന്നതിനു ഒരു മണിക്കൂറിനു ശേഷം പ്രതി സ്വമേധയാ അൽ കുസെയ്സ് പോലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റം സമ്മതിക്കുകയായിരുന്നു.
കുടുംബത്തെ അപമാനിച്ചതിനാലാണു കുട്ടിയെ ആക്രമിച്ചതെന്നാണു പ്രതി പോലീസിൽ നൽകിയിരിക്കുന്ന മൊഴി. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. അബദ്ധത്തിൽ മരണം സംഭവിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടശേഷം കീഴടങ്ങാൻ സ്വയം തീരുമാനിച്ചതാണെന്നും പ്രതി പോലീസിനോടു പറഞ്ഞു.

No comments:
Post a Comment