Latest News

മോഷ്​ടാവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ മര്‍ദിച്ച ആദിവാസി യുവാവ് മരിച്ചു

അഗളി: അട്ടപ്പാടിയില്‍ മോഷ്​ടാവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ഊരിലെ പരേതനായ മല്ല‍ന്റെയും മല്ലിയുടെയും മകന്‍ മധുവാണ്​ (27) മരിച്ചത്.[www.malabarflash.com]

വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ മധുവിനെ മുക്കാലി ഭവാനി പുഴയോരത്തുനിന്ന്​ പിടികൂടിയത്. തുടര്‍ന്ന്, പോലീസെത്തി കസ്​റ്റഡിയിലെടുത്തു. സ്​റ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തില്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു.

മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ആളാണ് മധുവെന്ന് ഊരുവാസികള്‍ പറഞ്ഞു. 15 വര്‍ഷമായി ചിണ്ടക്കി വനത്തിലുള്ള ഗുഹയിലാണ് താമസം. പ്രാക്തന ഗോത്രസമൂഹമായ കുറുംബ വിഭാഗത്തില്‍പ്പെട്ട ആളാണ്. ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് എടുത്തിരുന്നത്. ഭക്ഷണം മോഷ്​ടിച്ചെന്ന് പറയുന്നിടത്തുനിന്ന് പണമോ മറ്റ് സാധനങ്ങളോ നഷ്​ടപ്പെട്ടിട്ടില്ല.

കൈയിലെ ഭക്ഷ്യധാന്യങ്ങള്‍ തീര്‍ന്ന് വിശക്കുമ്പോള്‍ മാത്രമാണ് കാടിറങ്ങാറ്​. ടോര്‍ച്ച്‌, ബാറ്ററി എന്നിവയും എടുക്കാറുണ്ടെന്ന് പറയപ്പെടുന്നു. നാട്ടുകാര്‍ പിടികൂടുമ്ബോള്‍ കൈയില്‍ അരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മധുവി‍​​​​ന്റെ ശരീരത്തില്‍ മര്‍ദനമേറ്റ ലക്ഷണമുണ്ടെന്നും വിശദ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.