കോഴിക്കോട്: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി ആര്‍.എസ്.എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍.[www.malabarflash.com]
എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ എടപ്പാള്‍ വട്ടംകുളം അബ്ദുല്‍ ലത്തീഫാണ് അറസ്റ്റിലായത്. കൃത്യത്തിന് ശേഷം ഹൈദരാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ കേസുമായി നേരിട്ട് ബന്ധമുള്ള ആറ് പേരും പോലീസ് പിടിയിലായി.
കൊടിഞ്ഞി സ്വദേശിയായ പുല്ലാനി കൃഷ്ണന്‍നായരുടെയും മീനാക്ഷിയുടെയും മകനായ അനില്‍ കുമാറിനെ ഫൈസല്‍ എന്ന പേരില്‍ ഇസ്ളാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് 2016 നവംബര്‍ 19നാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിലെ രണ്ടാം പ്രതിയായ വിപിനെ തിരൂര്‍ ബിപി അങ്ങാടി പുളിഞ്ചോട്ടില്‍വച്ച് കഴിഞ്ഞ ആഗസ്റ്റ് 24നാണു ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

No comments:
Post a Comment