Latest News

കലയുടെ സംരക്ഷണം ദേശീയതയുടെയും സംരക്ഷണം- ദേശമംഗലം രാമകൃഷ്ണന്‍

ഉദുമ: കലയും ദേശീയതയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്നും അതിനാല്‍ കലയുടെ സംരക്ഷണം ദേശീയതയുടെ സംരക്ഷണം കൂടിയാണെന്നും പ്രശസ്ത കവി പ്രൊഫസര്‍ ദേശമംഗലം രാമകൃഷ്ണന്‍ പറഞ്ഞു.[www.malabarflash.com]

കാര്‍ഷിക വൃത്തിയും പാരമ്പര്യകലാനുഷ്ഠാനവും കലയും സംയോജിപ്പിച്ച കലാകാരനായിരുന്നു നാട്യരത്‌നം കണ്ണന്‍ പാട്ടാളിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. പാട്ടാളി ആശാന്റെ സ്മരണ ഈ പാരമ്പര്യമാണ് ഊട്ടിയുറപ്പിക്കുന്നതെന്നും കണ്ണന്‍ പാട്ടാളി ട്രസ്റ്റിന്റെ വാര്‍ഷിക അനുസ്മരണവും നാട്യാചാര്യ പുരസ്‌ക്കാര സമര്‍പ്പണും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

കലാമണ്ഡലം കെ ജി വാസുദേവന്‍ നായര്‍ക്ക് നാട്യാചാര്യ പുരസ്‌ക്കാരം സമ്മാനിച്ചു. പി വി കെ പനയാല്‍ അനുസ്മരണ പ്രഭാഷണം നടത്തി.മെന്റലിസ്റ്റ് ആദി, ചലച്ചിത്ര താരം അബു സലീം എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.

കണ്ണന്‍ അന്തിത്തിരിയന്‍, ഡോ. ശ്രീരാമ അഗിത്തായ, ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, ഗൗതം സന്തോഷ് എന്നിവരെ ആദരിച്ചു.

മുന്‍ എം എല്‍ എ കെ .വി കുഞ്ഞിരാമന്‍, ഡോ. വി ബാലകൃഷ്ണന്‍,സത്യന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എ എം. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സന്തോഷ് പനയാല്‍ സ്വാഗതവും , സതീശന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. 

ട്രസ്റ്റ് രൂപകല്പന ചെയ്ത കഥകളിയായ സര്‍വജ്ഞപീഠം അവതരിപ്പിക്കുകയുണ്ടായി.കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റിയുടെസഹകരണത്തോടെയാണ് ചടങ്ങുകള്‍ നടന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.