അഗളി: മധുവിന്റെ അരികില്‍നിന്ന് സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ച മുക്കാലി തൊടിയില്‍ വീട്ടില്‍ ഉബൈദ് ഉമ്മറും (25) പോലിസ് പിടിയില്‍.കേസില്‍ അഞ്ചാംപ്രതിയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഉബൈദ്.[www.malabarflash.com]
കൊലപാതകം, പട്ടികവര്‍ഗ പീഡന നിരോധനനിയമം, മധുവിനെ മര്‍ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകള്‍ എന്നിവയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
സമരം നടത്തിയ ആദിവാസികളുടെ പ്രധാന ആവശ്യവും ഉബൈദിനെ അറസ്റ്റുചെയ്യണമെന്നതായിരുന്നു.
മധുവിനെ ചിണ്ടക്കിയിലെ വനംവകുപ്പിന്റെ തേക്ക് കൂപ്പില്‍നിന്ന് പിടിച്ചതും കവലയിലുള്ള വെയ്റ്റിങ് ഷെഡ്ഡിലെ തൂണില്‍ കെട്ടിയിട്ടും എടുത്ത സെല്‍ഫി ചിത്രങ്ങളും വീഡിയോയുമാണ് ഇയാള്‍ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് എന്നിവവഴി പ്രചരിപ്പിച്ചത്. ചിത്രങ്ങള്‍ വിവാദമായതോടെ പിന്‍വലിക്കാനും ശ്രമിച്ചിരുന്നു.

എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് ഇയാളെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
No comments:
Post a Comment