കണ്ണൂർ: വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വളപട്ടണത്ത് താമസിക്കുന്ന തമിഴ്നാട് ചിന്നസേലം സ്വദേശി പെരിയസ്വാമി (49) യാണു മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വളപട്ടണം ടൗണിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ പരിചയക്കാരായ രണ്ടുപേരുമായി വാക്കുതർക്കമുണ്ടാകുകയും റോഡിൽ വച്ച് ഉന്തുംതള്ളും നടക്കുകയും ചെയ്തു. തുടർന്ന് രണ്ടുപേരിൽ ഒരാൾ കന്പികൊണ്ട് തലയ്ക്കടിക്കുകയും മറ്റൊരാൾ കത്തികൊണ്ട് വയറിൽ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ പെരിയസ്വാമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. വർഷങ്ങളായി വളപട്ടണത്ത് ആക്രി കച്ചവടം നടത്തിവരികയായിരുന്നു പെരിയസ്വാമി.

No comments:
Post a Comment