Latest News

കോടിയേരി വീണ്ടും സെക്രട്ടറി; 87 അംഗ കമ്മിറ്റി, 10 പുതുമുഖങ്ങള്‍

തൃശൂര്‍: സിപിഐ എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരില്‍ സമാപിച്ച സിപിഐ എം സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ തെരഞ്ഞെടുത്തത്.[www.malabarflash.com]

87 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. പുതിയ 10 അംഗങ്ങളുണ്ട്. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായിരുന്നു. ഒമ്പതുപേര്‍ കമ്മിറ്റിയില്‍ നിന്നൊഴിവായി.

സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

സിപിഐ എം ജില്ലാ സെക്രട്ടറിമാരായ പി ഗഗാറിന്‍ (വയനാട്), ഇ എന്‍ മോഹന്‍ദാസ് (മലപ്പുറം) ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡണ്ട് എ എന്‍ ഷംസീര്‍, സി എച്ച് കുഞ്ഞമ്പു (കാസര്‍കോട്), കെ സോമപ്രസാദ് (കൊല്ലം), ആര്‍ നാസര്‍ (ആലപ്പുഴ), ഗിരിജാ സുരേന്ദ്രന്‍ (പാലക്കാട്), ഗോപി കോട്ടമുറിക്കല്‍ (എറണാകുളം), കെ വി രാമകൃഷ്ണന്‍ (പാലക്കാട്). എന്നിവരാണ് സംസഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.

ടി കൃഷ്ണ‌ൻ‌ ചെയർമാനായി അഞ്ചംഗ കൺട്രോൾ കമ്മീഷനെയും സമ്മേളനം തിരഞ്ഞെടുത്തു .എം എം വർഗീസ് ( തൃശൂർ ), ഇ കാസ്സിം (കൊല്ലം) എം ടി ജോസഫ് (കോട്ടയം) കെ കെ ലതിക (കോഴിക്കോട് ) എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ .

പി കെ ഗുരുദാസന്‍,കെ കുഞ്ഞിരാമന്‍, പി എ മുഹമ്മദ്‌, പി ഉണ്ണി , സി കെ സദാശിവന്‍, കെ എം സുധാകരന്‍, പിരപ്പന്‍കോട് മുരളി, ടി കെ ഹംസ, എന്‍ കെ രാധ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.