രാജപുരം: ഖത്തറിലെ എണ്ണക്കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറോളം പേരില്‍ നിന്നും കോടികള്‍ വാങ്ങി യുവാവ് മുങ്ങി. തട്ടിപ്പിനിരയായ ഇടനിലക്കാരനുള്‍പ്പെടെ 79ഓളം പേര്‍ രാജപുരം പോലീസില്‍ പരാതി നല്‍കി.[www.malabarflash.com]
പനത്തടി പാടി മാനടുക്കത്തെ അരുണ്‍അരവിന്ദാണ് വിസ വാഗ്ദാനം ചെയ്ത് കോടികളുമായി മുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പാണത്തൂര്‍ പ്രാന്തര്‍കാവിലെ സി കെ സത്യനുള്‍പ്പെടെ 79ഓളം പേരാണ് രാജപുരം പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെതിരെ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ രാജപുരം എസ്‌ഐ ജയകുമാര്‍ സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ദിവസം സിഐ രാജപുരത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
അമ്പതിനായിരം മുതല്‍ 75000 രൂപ വരെയാണ് അരുണ്‍ പലരില്‍ നിന്നും വിസക്കായി പണം വാങ്ങിയത്. സുഹൃത്തായ സത്യനാണ് ആദ്യം അമ്പതിനായിരം രൂപ വിസക്കായി നല്‍കിയത്.
പിന്നീട് സത്യന്‍ മുഖേനയാണ് മറ്റ് 78 പേരും വിവിധ തവണകളിലായി അരുണിന് നേരിട്ടും ബാങ്ക് വഴിയും പണം നല്‍കിയത്. അരുണിന് പുറമെ മറ്റുചിലരുടെ അക്കൗണ്ടുകളിലേക്കും തട്ടിപ്പിനിരയായവര്‍ പണമയച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ നിരന്തരം ബന്ധപ്പെട്ടപ്പോള്‍ ഗള്‍ഫില്‍ നിലവിലെ പ്രതിസന്ധി കഴിഞ്ഞയുടന്‍ വിസ ലഭിക്കുമെന്നാണ് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

2017 മെയ് മുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ വരെയും അരുണ്‍ പലരില്‍ നിന്നും വിസക്കുവേണ്ടി പണം വാങ്ങിയിരുന്നു. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഫോണില്‍ ലഭിക്കാതായതോടെ പണം നല്‍കിയവര്‍ അരുണിന്റെ വീട്ടിലന്വേഷിച്ചപ്പോഴാണ് ഇയാള്‍ സ്ഥലം വിട്ടതായി അറിഞ്ഞത്.
തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ സത്യന്റെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ 79 പേരും പനത്തടി, പാണത്തൂര്‍ ഭാഗങ്ങളില്‍ നിന്നും മാത്രമുള്ളവരാണ്.
തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ സത്യന്റെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ 79 പേരും പനത്തടി, പാണത്തൂര്‍ ഭാഗങ്ങളില്‍ നിന്നും മാത്രമുള്ളവരാണ്.
ഇതുപോലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അരുണ്‍ വ്യാപകമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. പോലീസ് സംഘം അരുണിന്റെ വീട് പരിശോധിച്ചെങ്കിലും യാതൊരു തെളിവുകളും ലഭിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠനം കഴിഞ്ഞയുടന്‍ ഗള്‍ഫിലേക്ക് പോയ ഇയാള്‍ വീടുമായി ബന്ധപ്പെടുന്നത് അപൂര്‍വ്വം മാത്രമാണെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment