കാഞ്ഞങ്ങാട്: ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ യുവാവിന് 10,000രൂപ പിഴ ശിക്ഷ. കല്ല്യോട്ട് കണ്ണോത്ത് ഫഹദ് എന്ന എട്ടു വയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന കല്ല്യോട്ടെ വിജയ(40)നെയാണ് ശിക്ഷിച്ചത്.[www.malabarflash.com]
കൊലക്കേസിൽ പ്രതിയാകുന്നതിനു ഒരു വർഷം മുന്‍പു മംഗളൂരുവിൽ നിന്നും പുറപ്പെട്ട ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്നും മലപ്പുറം എത്തുന്നതിനു മുന്‍പ് സ്പോടനമുണ്ടാകുമെന്നാണ് ഇയാൾ റെയിൽവേ പോലീസിനെ അറിയിച്ചത്.
എന്നാൽ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്നു സന്ദേശം അയച്ച ആളെ പോലീസ് കണ്ടെത്തുകയായിരുന്നു.
ഈ കേസിലാണ് വിജയന് ഹൊസ്ദുർഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റു കോടതി പിഴശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം തടവ് ശിക്ഷ അനുഭവിക്കണം.
ഈ കേസിലാണ് വിജയന് ഹൊസ്ദുർഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റു കോടതി പിഴശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം തടവ് ശിക്ഷ അനുഭവിക്കണം.
2015 ജൂലൈ ഒന്‍പതിന് കൂട്ടുകാർക്കൊപ്പം സ്ക്കൂളിലേക്ക് പോകുന്പോഴാണ് വിജയൻ എട്ടു വയസുകാരനെ വെട്ടികൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷൻസ് കോടതിയിൽ നടന്നുവരികയാണ്.
No comments:
Post a Comment