Latest News

കതിരൂർ മനോജ് വധം: പ്രതികൾക്കെതിരേ യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികൾക്കെതിരേ യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി. യുഎപിഎ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി കോടതി തള്ളുകയും ചെയ്തു.[www.malabarflash.com] 
കേസിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വിമർശനമുണ്ടായത്.

യുഎപിഎ ചുമത്തിയതിനെതിരായ സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ട്. പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് സർക്കാരിന്‍റേത്. ബോംബ് എറിയുന്നവർ വെറുതേ നടക്കുന്നുവെന്നും കോടതി വിമർശിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.